Boolokam Movies
വണ്‍ഡേ വിശേഷങ്ങള്‍; സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം !
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.
213 total views, 1 views today

വണ്‍ ഡേ വിശേഷങ്ങള്‍…
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ. മക്ബൂല്‍ സല്മാന്, ഫവാസ് സയാനി, കലാശാല ബാബു, നോബി, നാരായണന് കുട്ടി, കൊച്ചു പ്രേമന്, ജോണ്‍ ജേക്കബ്, മദന്‍ മോഹന്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് താരങ്ങള്‍.
തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒരു പ്രാധാന സീന്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും ക്യാമറമാനും മറ്റു യുണിറ്റ് അംഗങ്ങളുമെല്ലാം. പുഴക്കരയില്‍ ഒരു ശവം വന്നു അടിയുന്നതും പോലീസ് ശവത്തെ പരിശോധിക്കുന്നതും നാട്ടുകാര്‍ ഓടി കൂടുന്നതുമെല്ലാമാണ് സീന്‍. വള്ളത്തില്‍ ക്യാമറ വച്ച് എടുക്കുന്ന സീനിനു വേണ്ട ഒരുക്കങ്ങള്‍ ഒക്കെ റെഡി. ശവമായി അഭിനയിക്കുന്ന ചേച്ചിയും റെഡി..! ചേച്ചി വന്നു, വെള്ളത്തില്‍ ശവമായി കിടന്നു അഭിനയം തുടങ്ങി. പക്ഷെ വെള്ളത്തിന്റെ ഗതിയും കാറ്റും പിന്നെ നാട്ടുകാരുടെ തള്ളി കയറ്റവും ഒക്കെ സീനിനു അനുസരിച്ച് വരുന്നുണ്ടായിരുന്നില്ല. ഒന്നുകില്‍ വള്ളം കാറ്റിന്റെ ദിശയില്‍ പോകും, അല്ലെങ്കില്‍ നാട്ടുകാരുടെ തള്ളി കയറ്റം ക്യാമറയില്‍ ലഭിക്കില്ല..അങ്ങനെ ഒരേ സീന്‍ പല തവണ മാറ്റി മാറ്റി എടുക്കേണ്ടി വന്നു..സംവിധായകനും ക്യാമറമാനും ഒക്കെ ക്ഷീണിച്ചു അവശരായി..എന്തിനു അഭിനയിച്ചു അഭിനയിച്ചു നാട്ടുകാരും ഒരു പരിവമായി..ഈ സമയത്തൊക്കെ കൃത്യമായി അഭിനയിച്ചു തകര്‍ത്തു വാരുകയായിരുന്നു ശവമായി അഭിനയിക്കുന്ന ചേച്ചി.
ഓരോ തവണയും സംവിധായകന് കട്ട് പറയുമ്പോള്‍ ശവം ഒന്ന് കണ്ണ് തുറക്കും, അല്‍പ്പം റസ്റ്റ് എടുക്കും..വീണ്ടും വെള്ളത്തിലേക്ക്..അവസാനം ഏകദേശം 40 മിനിറ്റ് കൊണ്ട് സീന്‍ തീരത്ത് യുണിറ്റ് അംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍ സംവിധായകന്റെ ആത്മഗതം “അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം”..!
214 total views, 2 views today