വണ്‍ ഡേ ഷൂട്ടിംഗ് വിശേഷങ്ങള്‍; “ഹെലിക്യാം” കൊണ്ട് കലാശാല ബാബുവിന് പരിക്ക്

0
478

IMG_3740

വണ്‍ ഡേയുടെ ചിത്രീകരണത്തിനിടെ ഹെലിക്യാം കൊണ്ട് കലാശാല ബാബുവിന് പരിക്കേറ്റു. മക്ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, കലാശാല ബാബു, നോബി, നാരായണന്‍ കുട്ടി, കൊച്ചു പ്രേമന്‍, ജോണ്‍ ജേക്കബ്, മദന്‍ മോഹന്‍, നസീര്‍ സംക്രാന്തി തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തെ ചാല കമ്പോളത്തില്‍ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് കലാശാല ബാബുവിന് പരിക്കേറ്റത്.

കലാശാല ബാബുവും നോബിയും കൂടിയുള്ള ഒരു സീന്‍ ഹെലിക്യാം വഴി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ഹെലിക്യാമുമായി ഓടിയെത്തിയ ക്യാമറ സഹായി കലാശാല ബാബുവുമായി കൂട്ടിയിടിച്ചു വീഴുകയും ക്യാം കൊണ്ട് ബാബുവിന് പരിക്കേല്‍ക്കുകയും ആയിരുന്നു. ചെറിയ മുറികള്‍ ഉണ്ടായിയെങ്കിലും അവ അവഗണിച്ചു അദ്ദേഹം വീണ്ടും സജീവമായി ചിത്രീകരണത്തില്‍ സജീവമായി തുടര്‍ന്നു.

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് സുനില്‍ പണിക്കരാണ്. ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.