വണ്‍ ഡേ സിനിമയിലെഗാനം യു ട്യൂബില്‍ റിലീസ് ചെയ്തു

148

ബൂലോകം മൂവീസിന്റെ പ്രഥമ ചലച്ചിത്ര സംരംഭമായ വണ്‍ ഡേ എന്ന സിനിമയിലെ ‘ഇലകളില്‍’ എന്ന് തുടങ്ങുന്ന ഗാനം യു ട്യൂബില്‍ ഇന്നലെ റിലീസ് ചെയ്തു. പ്രശസ്ത മലയാളം പിന്നണി ഗായിക മൃദുലാ വാര്യര്‍ ആണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് അനില്‍ ഭാസ്‌കര്‍ സംഗീതം ഒരുക്കിയിരിക്കുന്നു.

ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ. സുനില്‍ വി പണിക്കര്‍ സംവിധാനം. കഥ, തിരക്കഥ, സംഭാഷണം ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്. മഖ്ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, മദന്‍മോഹന്‍, ജോണ്‍ ജേക്കബ്, തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കലാശാല ബാബു, നോബി, കൊച്ചു പ്രേമന്‍, എസ് എല്‍ പ്രദീപ്, കലാഭവന്‍ നാരായണന്‍ കുട്ടി, നസീര്‍ സംക്രാന്തി, ഗൌരി കൃഷ്ണ തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.രാജീവ് വിജയ് ആണ് സിനിമാട്ടോഗ്രാഫര്‍.

ചിത്രം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും. ഇപ്പോള്‍ ഡബ്ബിംഗ് നടന്നുവരുന്നു