ബൂലോകം മൂവീസിന്റെ പ്രഥമ ചലച്ചിത്ര സംരംഭമായ വണ്‍ ഡേ എന്ന സിനിമയിലെ ‘ഇലകളില്‍’ എന്ന് തുടങ്ങുന്ന ഗാനം യു ട്യൂബില്‍ ഇന്നലെ റിലീസ് ചെയ്തു. പ്രശസ്ത മലയാളം പിന്നണി ഗായിക മൃദുലാ വാര്യര്‍ ആണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് അനില്‍ ഭാസ്‌കര്‍ സംഗീതം ഒരുക്കിയിരിക്കുന്നു.

ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ. സുനില്‍ വി പണിക്കര്‍ സംവിധാനം. കഥ, തിരക്കഥ, സംഭാഷണം ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്. മഖ്ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, മദന്‍മോഹന്‍, ജോണ്‍ ജേക്കബ്, തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കലാശാല ബാബു, നോബി, കൊച്ചു പ്രേമന്‍, എസ് എല്‍ പ്രദീപ്, കലാഭവന്‍ നാരായണന്‍ കുട്ടി, നസീര്‍ സംക്രാന്തി, ഗൌരി കൃഷ്ണ തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.രാജീവ് വിജയ് ആണ് സിനിമാട്ടോഗ്രാഫര്‍.

ചിത്രം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും. ഇപ്പോള്‍ ഡബ്ബിംഗ് നടന്നുവരുന്നു

You May Also Like

ഫ്ലാറ്റ് നമ്പര്‍ 13 – വസുന്ധരാ എന്‍ക്ലേവ്

വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക് തോന്നിയില്ല. കരോള്‍ ബാഗിലുള്ള ജോസഫേട്ടന്റെ കടയില്‍ പോയി എന്തെങ്കിലും കഴിച്ചാലോ എന്ന ചിന്തയില്‍ വണ്ടി തിരിക്കുമ്പോള്‍ കല്യാണി എന്തിനായിരിക്കും വിളിച്ചിരിക്കുക എന്ന് ഒരു നിമിഷം അയാള് ചിന്തിച്ചു.

തലകുത്തി നിന്നിട്ടും ഉത്തരം കിട്ടാതെപോയ പത്തു ചോദ്യങ്ങള്‍

അനേകായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവയില്‍ ഏറ്റുവും കൂടുതല്‍ നമ്മെ ചിന്തിപ്പിച്ചതും വട്ടം ചുറ്റിപ്പിച്ചതുമായ ചില ചോദ്യങ്ങള്‍ ഇവിടെ പരിചയപെടാം.

ആ ‘കഥയില്ലായ്മ’യാണ് ഈ കഥപറച്ചിലിന് സുഖം പകരുന്നത്

ആക്ഷൻ ഹീറോ ബിജു ഒരു പോലീസ് ഇൻസ്പെക്ടറുടെ കർമ്മ ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. മനോഹരമായ കൊച്ചു കൊച്ചു മുത്തുമണികൾ കൊണ്ടു മെനഞ്ഞെടുത്ത

ഉഭയചരന്‍

മുറിയിലെ ഒരുമൂലയില്‍ അവനെന്നെയും നോക്കിയിരിപ്പാണ്. ലിംഗമേതെന്ന് നിശ്ചയമില്ലെങ്കിലും തല്‍ക്കാലം അവന്‍ എന്നുതന്നെ വിളിക്കാം. ദൈന്യതയൊ പകയൊ ഉല്‍ക്ക്ണ്ഠയൊ അവന്റെ മുഖത്ത് ദ്രിശ്യമാകുന്ന ഭാവമേതെന്നറിയില്ല. ദൈവസ്രുഷ്ടിയായ അവനും വികാരങ്ങളുണ്ടാകും. വേദനയറിയുന്നവന് വിശപ്പറിയുന്നവന് ശത്രുവിനെ തിരിച്ചറിയുന്നവന് മനസ്സുണ്ട് വികാരമുണ്ട്. എന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ആ മണ്ഡൂകത്തിന്റെ മനസ്സിലെ വികാരമെന്തായിരിക്കും? അവനെന്റെ കണ്ണിലേക്ക് തന്നെയല്ലെ തുറിച്ചുനോക്കുന്നത്. കാപട്യമുള്ളവര്‍ കണ്ണില്‍നോക്കില്ലല്ലൊ. ഞാനും അവന്റെ കണ്ണിലേക്കുതന്നെ തുറിച്ചുനോക്കിയാലോ. അറിയാമല്ലൊ അവനെന്ത് ചെയ്യുമെന്ന്. എന്റെ തുറിച്ചുനോട്ടം അവനിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, അവന്‍ മുഖംതിരിച്ച് അവിടെനിന്നും മാറിക്കളഞ്ഞു.