joseph-wood

യു.എസ് സ്റ്റേറ്റായ അരിസോണയില്‍ വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയെ കൊല്ലാന്‍ ഒരുങ്ങിയ അധികൃതര്‍ വിവാദത്തിലായി. മരിക്കുന്നതിനായി വിഷം കുത്തിവെച്ചിട്ടും ജോസഫ് വുഡ് എന്ന കുറ്റവാളി മരിക്കാതിരുന്നതാണ് അധികൃതരെ പുലിവാല്‍ പിടിപ്പിച്ചത്.

വിഷം കുത്തിവെച്ചിട്ട് ഒരു മണിക്കൂര്‍ ആയിട്ടും നെടുവീര്‍പ്പിടുകയും ശാരീരിക അസ്വാസ്ഥ്യവും മാത്രം പ്രകടിപ്പിച്ച വുഡിനെ ഇനിയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വുഡിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയതും പ്രശ്‌നങ്ങള്‍ വഷളാക്കി. അടിയന്തര നടപടിക്കായി കോടതി ഹര്‍ജി പരിഗണിക്കവെ വുഡിന്റെ മരണം സ്ഥിരീകരിച്ചത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കി.

1989ല്‍ കാമുകിയേയും അവരുടെ പിതാവിനേയും വധിച്ചതിനാണ് വുഡിനെ കോടതി ശിക്ഷിച്ചത്. നിയമ പ്രകാരം 10 മിനിട്ട് കൊണ്ട് നടക്കേണ്ട മരണം മണിക്കൂറുകള്‍ നീണ്ടത് പ്രതിഷേധത്തിന് വഴിമരുന്നിട്ടു. കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന തിയോപെന്റല്‍ മരുന്നിന്റെ ഉത്പാദനം 2010ല്‍ നിര്‍ത്തി വെച്ചതോടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങളുടെ കാരണം..

 

You May Also Like

പര്‍ദ്ദ ധാരണത്തിനെതിരെ സംവിധായകന്‍ കമലും..

മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കുന്നതും, മുഖം മറക്കുന്നതും ശരിയല്ലെന്നും, മുഖം മൂടി വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് കലാ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

A ROSE IS A ROSE IS A ROSE / അനാര്‍ക്കലി മരിക്കാര്‍

രാവിലെ ക്ലാസ്സില്‍ പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു ആ പോസ്റ്റര്‍ കണ്ടത്. ‘ശരണ്യാ ബുക്ക് ഹൌസ്.. കറുകപ്പ്പ്പള്ളി, ഉല്‍ഘാടനം യു.കെ. കുമാരന്‍ നിര്‍വ്വഹിക്കുന്നു.’ എനിക്ക് സന്തോഷം തോന്നി.ഒന്ന് കാണണം. എന്റെ പാഠപുസ്തകത്തിലെ ‘മടുത്ത കളി‘ എഴുതിയ ആളല്ലെ ഇദ്ദേഹം. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബഫൂണ്‍ വേഷം കെട്ടി വാതില്‍ക്കല്‍ നിന്ന് സാധനങ്ങളെ ക്കുറിച്ച് ഉറക്കെ വിളിച്ച്ച് പറയുന്ന ഒരാളുടെ കഥയാണത്. മടുത്ത കളിയില്‍ കോന്തപ്പന്‍ എന്നാണ് അയാളെ മുതലാളി വിളിക്കുന്ന പേര് …. എന്നാല്‍ അയാളുടെ ശരിക്കുമുള്ള പേര് കഥയില്‍ പറയുന്നില്ല. ഒരാളുടെ ശരിക്കുള്ള പേരു വിളിക്കാതിരിക്കുന്നത് മോശമാണെന്നാണ്‍ എനിക്ക് തോന്നുന്നത്. അതു കൊണ്ട് അദ്ദേഹത്തെ കണ്ട് അയാളുടെ ശരിക്കുള്ള പേരൊന്ന് ചോദിക്കണം..

ഇന്ത്യക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട ചില അപൂര്‍വ്വ ഗിന്നസ് നേട്ടങ്ങള്‍ !

ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ഉണ്ടാക്കിയത് ആരാണ്? ലോകത്തിലെ ഏറ്റവും നീളം കൂടിയ തലപ്പാവിന്റെ ഉടമയാര്? ഏറ്റവും നീളം കുറഞ്ഞ സ്ത്രീ ഏത് നാട്ടുകാരിയാണ്?

ദൂരെ ദൂരെയാണ് ആകാശം

എപിഡോസ് – 1സീന്‍ 1 സമയം പത്തുപതിനൊന്നര പകല്‍. ക്യാമറ ആദ്യം കാണുന്നത് പത്രക്കടലാസില്‍ കെട്ടിയ…