വനിതകളുടെ റിലേയിലും ഇന്ത്യക്ക് സ്വര്‍ണ്ണം.

    140

    1233333

    വനിതകളുടെ 4*400 മീറ്റര്‍ റിലേയിലും ഇന്ത്യക്ക് സ്വര്‍ണ്ണം.

    ഇന്ത്യക്ക് ഇന്ന് സുവര്‍ണ്ണ ദിനമാണ്. വനിതകളുടെ റിലെയിലും ഇന്ത്യ സ്വര്‍ണ്ണമണിഞ്ഞു. മലയാളിയായ ടിന്‍റു ലൂക്കാ കൂടി അംഗമായ ടീം ഗെയിംസ് റെക്കോര്‍ഡ്‌ കൂടിയാണ് സ്വര്‍ണ്ണമണിഞ്ഞത്. കഴിഞ്ഞ ഏഷ്യാഡില്‍ തങ്ങള്‍ തന്നെ തീര്‍ത്ത റെക്കോര്‍ഡാണ് ഇന്‍ച്ചിയോണില്‍ ഇന്ത്യന്‍ വനിത ടീം മാറ്റിയെഴുതിയത്. ആദ്യ ലാപില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ടീം രണ്ടാം ലാപ്‌ ഓടിയ ടിന്‍റു ലീഡ് നേടി കൊടുത്തു. പിന്നീട് അവസാന ലാപ്‌ ഓടിയ ജൈഷയ്ക്ക് കാര്യമായ വെല്ലുവിളികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതോടെ ടിന്‍റു ഏഷ്യാഡില്‍ ഇരട്ടമെഡല്‍ എന്ന അപൂര്‍വ നേട്ടത്തിനും ഉടമയായി. ഹോക്കിയിലേയും റിലെയിലേയിലും വിജയത്തിന് മലയാളി കരുത്തുണ്ട് എന്ന കാര്യം ഓര്‍ത്ത് ഓരോ മലയാളിക്കും അഭിമാനിക്കാം.

    Advertisements