വനിതാ ടേബിള്‍ ടെന്നീസ് താരത്തെ കോച്ച് മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

208

tt_650_011315115436

ഹോട്ടല്‍ സി.സി.ടി.വി ടിവി ദൃശ്യത്തെ ചൊല്ലി പുതിയ വിവാദം. ആന്ധ്രപ്രദേശിലെ ഒരു ഹോട്ടലില്‍ കോച്ചും, ഛത്തീസ്ഗഢ് വനിതാ ടെന്നീസ് താരവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. വീഡിയോ വിവാദമായതോടെ കോച്ചിനെ തല്സ്ഥാനത്ത് നിന്ന് പുറത്താക്കി.

വനിതാ ടേബിള്‍ ടെന്നീസ് താരത്തെ ഹോട്ടല്‍ മൂരിയില്‍ നിന്ന് വലിച്ച് പുറത്തേക്കിറക്കുന്നതും ,ഇരുവരും തമ്മില്‍ മല്പിടുത്തത്തിലേര്‍പ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 76മത് ദേശീയ കേഡറ്റ് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനിടെയാണ് സംഭവം

സംഭത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഛത്തീസ്ഗഢ് അസോസിയേഷന്‍ സെക്രട്ടറി രാജി വെച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയെന്ന് ദേശീയ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ സെക്രട്ടറി ധന്‍രാജ് ചൗധരി അറിയിച്ചു.