വന്ധ്യതയുള്ള പുരുഷന്മാര്‍ 8 വര്‍ഷം മുന്‍പേ മരിക്കുമെന്ന് കണ്ടെത്തല്‍ !

318

01

പുരുഷ വന്ധ്യത മരണത്തിന്റെ വേഗത കൂട്ടുമെന്ന് പഠനത്തില്‍ കണ്ടെത്തി. സ്റ്റാന്‍ഫഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. പുരുഷ വന്ധ്യതയെ പോലെ തന്നെ പുകവലിയും പ്രമേഹവും പുരുഷന്മാരിലെ മരണ വേഗത കൂട്ടുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വന്ധ്യതാ പ്രശ്‌നമുളള പുരുഷന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് എട്ടു വര്‍ഷം നേരത്തെ മരണത്തിനു കീഴടങ്ങുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യൂറോളജി അസി. പ്രഫസര്‍ മൈക്കല്‍ ഐസന്‍ബര്‍ഗിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വികസിത രാജ്യങ്ങളില്‍ 7 കുടുംബങ്ങളില്‍ ഒരു പുരുഷന്‍ വീതം വന്ധ്യത ഉള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

1989 – 2009 കാലയളവില്‍ ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിനില്‍ 12,000 പുരുഷന്മാരില്‍ നടത്തിയ പഠനമാണ് പുരുഷ വന്ധ്യതയും ആയുസും തമ്മിലുളള ബന്ധം വ്യക്തമാക്കിയത്. ബീജത്തില്‍ രണ്ടിലേറെ പോരായ്മകളുള്ളവരാണ് നേരത്തെ മരണത്തിനു കീഴടങ്ങുന്നത്. പോരായ്മകള്‍ കൂടുന്തോറും മരണവും നേരത്തെയാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisements