വന്മതിലിന്ശേഷം വീണ്ടും പൊക്കംകൊണ്ട് ലോകം കീഴടക്കാന്‍ ചൈന ഒരുങ്ങുന്നു..

154

tower2

ലോകത്തിലെ ഏറ്റുവും പൊക്കമുള്ളള്ള കെട്ടിടം ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ ഒരുങ്ങുന്നു. ഫീനിക്സ് ടവേഴ്സ് എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

അംബരചുംബികളുടെ ഒരു നീണ്ട നിരതന്നെയുള്ള ചൈനയില്‍, ഫീനിക്സ്ടവേഴ്സ് രാജാക്കന്മാരുടെ രാജാവ് ആകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ശാസ്ത്രവും സാങ്കേതികവിദ്യയും കൈ കോര്‍ത്ത്‌ പണിയുന്ന ഈ കെട്ടിടം ലോകത്തിലെ സകല ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും സംഗമസ്ഥലം ആകും എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ബ്രിട്ടീഷ്‌ കമ്പനിയായ ചെറ്റ്വുഡ്സ് ആണ് ഈ കെട്ടിടം പണിയുന്നത്. പരസ്പരം താങ്ങി നില്‍ക്കുന്ന രണ്ടു ഗോപുരങ്ങള്‍ ആണ് ഫീനിക്സ് ടവേര്‍സ്.

ആദ്യം തീരുമാനിച്ചതില്‍ നിന്നും നിരവധി മാറ്റങ്ങള്‍ വരുത്തി തീര്‍ത്തും പുതിയതായ രീതിയിലും ഭാവത്തിലും ആണ് ചെറ്റ്വുഡ്സ് ഈ ഗോപുരങ്ങള്‍ അണിയിച്ചു ഒരുക്കുന്നത്. ലണ്ടനിലും ന്യൂയോര്‍ക്കിലും ഒക്കെ ഉള്ള ടവേര്‍സിന്റെ മാതൃക അല്ല മറിച്ചു ചൈനയ്ക്ക് എന്നും ഉയര്‍ത്തി കാട്ടാന്‍ ഒരു മുഖമുദ്രയാണ് വേണ്ടത് എന്ന ആവശ്യം ഉള്‍കൊണ്ടാണ് കമ്പനി ഫീനിക്സ് പണിയുന്നത്.

ഈ ഇരട്ട ഗോപുരങ്ങള്‍ ചൈനയിലെ രണ്ടു ഫീനിക്സുകളെ ഓര്‍മിപ്പിക്കുന്നു. ഒന്ന്, ആണു ഫെങ്ങും മറ്റേതു പെണ്ണ് ഹുവാങ്ങും. ഫെങ്ങ്‌ ടവറില്‍ സൌരോര്‍ജ പാനല്‍, വിന്‍ഡ് മില്‍, തുടങ്ങിയ പ്രകൃതി സൌഹൃദ വിദ്യകള്‍ ഒരുക്കും, ഇതു വഴി ഹുവാങ്ങടവറിനും ആവശ്യമായ വൈധ്യുതിയും മറ്റും ലഭിക്കും.

മധ്യ ചൈനയുടെ തലസ്ഥാനമായ വുഹാനില്‍ ഈ ഫീനിക്സ് ടവേര്‍സ് ഒരു അലങ്കാരം മാത്രം ആയിരിക്കില്ല, മറിച്ചു ഒരു പ്രകൃതി സൌഹൃധമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീമന്‍മാതൃക കുടി ആയിരിക്കും എന്നു ചൈന സര്‍ക്കാര്‍ പറയുന്നു. 2018 അവസാനത്തോടെ ഈ ഭീമന്‍ ഗോപുരങ്ങളുടെ പണി കഴിയും..