Featured
വന്‍ ഉരുള്‍പൊട്ടലില്‍ കഷ്ടിച്ചു രക്ഷപ്പെടുന്ന കാറിന്റെ വീഡിയോ വൈറലായി
വന്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടുറോഡിലേക്ക് തെറിച്ചു വീണ ഭീമന് പാറക്കല്ലിനടിയില്‍ പെടാതെ അത്ഭുതകരമായ രക്ഷപ്പെടുന്ന കാറും അതിലെ യാത്രക്കാരുടെയും വീഡിയോ ഇപ്പോള്‍ വൈറലായി മാറികൊണ്ടിരിക്കുകയാണ്. കാറിനു പിന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ് ഈ ദൃശ്യം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.
85 total views

വന്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടുറോഡിലേക്ക് തെറിച്ചു വീണ ഭീമന് പാറക്കല്ലിനടിയില്‍ പെടാതെ അത്ഭുതകരമായ രക്ഷപ്പെടുന്ന കാറും അതിലെ യാത്രക്കാരുടെയും വീഡിയോ ഇപ്പോള്‍ വൈറലായി മാറികൊണ്ടിരിക്കുകയാണ്. കാറിനു പിന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ് ഈ ദൃശ്യം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. തായ്വാനിലാണ് സംഭവം അരങ്ങേറിയത്.
തായ്വാനിലെ കീലുംഗ് ദ്വീപില്‍ വമ്പന്‍ മഴയാണ് ദിവസങ്ങളായി പെയ്യുന്നത്. കാര്‍ റോഡിലൂടെ സഞ്ചരിക്കവേ പെട്ടന്നാണ് സമീപത്തെ മലയില്‍നിന്ന് പടുകൂറ്റന്‍ പാറക്കഷണം അടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുന്നത്. കാറിന്റെ തൊട്ടടുത്താണ് ഇത് വീണത്. എന്നാല്‍, കാറിനും ഡ്രൈവര്‍ക്കും ഒരു പോറല്‍ പോലുമേറ്റില്ല എന്നത് അത്ഭുതകരമായി തോന്നാം നമുക്ക്.
–
86 total views, 1 views today