വമ്പന്‍ ക്യാമറ ലെന്‍സുകള്‍…

digital-camera-lenses
ഫോട്ടോഗ്രഫി എന്നത് ഇന്നത്തെതലമുറ വളരെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണല്ലോ.. ക്യാമറകളില്‍ സാങ്കേതികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡി എസ് എല്‍ ആര്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന ചില ലെന്‍സുകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്..

1. കാള്‍ സെയിസ് എ പി ഓ സോണാര്‍ ടി 1700

lens_mini
കാള്‍ സെയിസ് എ പി ഓ സോണാര്‍ ടി 1700

കാള്‍ സെയിസ് കമ്പനി പുറത്തിറക്കിയ ഈ ലെന്‍സാണ്, ഇപ്പോള്‍ നിലവിലുള്ളതില്‍വച്ച് ഏറ്റവും വലിയ ലെന്‍സ്. ഇപ്പോള്‍ ഉള്ളതില്‍വച്ചുഏറ്റവും ഭാരം കൂടിയ ലെന്‍സാണിത്. 2006ല്‍ ആണിത് ഔദ്യോഗികമായി സമാരംഭിച്ചത്.

ഭാരം : 256 കിലോ

ഫോക്കല്‍ ലെങ്ങ്ത് : 1700 എം എം

 

 

2. കാനോണ്‍ 5200 എം എം

canon
കാനോണ്‍ 5200 എം എം

കാനോണ്‍ പുറത്തിറക്കിയ ഈ ലെന്‍സ് കാനോണ്‍ലെന്‍സുകളിലെ ഗോട്‌സില്ല എന്നാണറിയപ്പെടുന്നത്. ഇതിന്റെ മിനിമം ഫോക്കല്‍ ലെങ്ങ്ത് 120 മീറ്റര്‍ ആണ്.

ഭാരം : 100 കിലോ

ഫോക്കല്‍ ലെങ്ങ്ത് : 5150 എം എം

 

 

3. കാനോണ്‍ ഇ എഫ് 1200 എം എം

Mother7
കാനോണ്‍ ഇ എഫ് 1200 എം എം

മേല്‍പ്പറഞ്ഞ 2 ലെന്‍സുകളും പ്രായോഗികമായി നമുക്ക് ഉപയോഗിക്കുവാന്‍ കഴിയില്ലെങ്കിലും, ഈ ലെന്‍സ് നമുക്ക് ഒരു ക്യാമറയുമായി ഘടിപ്പിച്ച് ഉപയോഗിക്കുവാന്‍ കഴിയും.

ഭാരം : 15 കിലോ

ഫോക്കല്‍ ലെങ്ങ്ത് : 1200 എം എം

 

 

 

4. സിഗ്മ 200500 എം എം

post-146250-0-25725500-1382407597
സിഗ്മ 200500 എം എം

15 കിലോയോളം ഭാരമുള്ള സിഗ്മ 200-500 എം എം ലെന്‍സ് സാധാരണയായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിക്കാണ് സാധാരണ ഉപയോഗിക്കാറ്.

ഭാരം : 14 കിലോ

ഫോക്കല്‍ ലെങ്ങ്ത് : 200-500 എം എം