Fitness
വയറു കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍
ശരീര ഭാരം കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ സ്വയം നിയന്ത്രണം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. പിന്നീട് വേണ്ടത് കൃത്യമായുള്ള വ്യായാമം .
132 total views

വയറിന് നല്ല ഒതുക്കവും നിരപ്പും വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.വയറ് കുറയ്ക്കാന്‍ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം ഉണ്ടായെ മതിയാകു.
ശരീര ഭാരം കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ സ്വയം നിയന്ത്രണം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. പിന്നീട് വേണ്ടത് കൃത്യമായുള്ള വ്യായാമം .
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ചുവടെ…
നാരങ്ങ
ഓറഞ്ച്, നാരങ്ങ, കിവി,മധുര നാരങ്ങ പോലെയുള്ള പഴങ്ങള്‍ കൊഴുപ്പ് ഇല്ലതാക്കാന്‍ വളരെ നല്ലതാണ്. നാരങ്ങ ഇനത്തില്‍പെടുന്ന പഴങ്ങളില്‍ വിറ്റാമിന്‍ സി ഏറെയുണ്ട്. ഇത് മറ്റ് പഴങ്ങളെ അപേക്ഷിച്ച് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങുമ്പോള്‍ ആപ്പിള്‍, തണ്ണിമത്തങ്ങ, മുന്തിരി സ്ട്രോബെറി എന്നിവയ്ക്കൊപ്പം നാരങ്ങ ഇനത്തില്‍ പെടുന്ന പഴങ്ങളും കഴിച്ചു തുടങ്ങുക. വേഗത്തില്‍ ഫലം ലഭിക്കും.
നിറമുള്ള പച്ചക്കറികള്‍
പച്ചക്കറികളെല്ലാം ധാതുക്കള്‍ നിറഞ്ഞതും കലോറി കുറഞ്ഞതുമാണ്. കാബേജ്, ബ്രൊക്കോളി, തക്കാളി, ചീര്, ബീന്‍സ് എന്നിവയെല്ലാം ധാതുക്കള്‍ നിറഞ്ഞതും കൊഴുപ്പ് തീരെ ഇല്ലാത്തവയുമാണ്.ധാരാളം എണ്ണയും എരിവും ചേര്‍ത്ത് പാകം ചെയ്യുന്നതിന് പകരം പച്ചക്കറികള്‍ ഒലിവ് എണ്ണയോ സൂര്യകാന്തി എണ്ണയോ അല്പം ചേര്‍ത്ത് വരട്ടിയെടുക്കുന്നതാണ് നല്ലത്
പരിപ്പ്
പയര്‍ അഥവ പരിപ്പുകളില്‍ അമിനോ ആസിഡ് ധാരാളം കാണും. അതേസമയം കലോറിയും കൊഴുപ്പും കുറവായിരിക്കും. മുളപ്പിച്ച പയറിലും അമിനോ ആസിഡ് ധാരാളം ഉണ്ടാകും. ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
അണ്ടിപരിപ്പുകള്‍
ഒരു കൈ ബദാം അല്ലങ്കില്‍ വാല്‍നട്ട് കഴിക്കുന്നത് വിശപ്പ് അകറ്റി നിര്‍ത്താന്‍ സഹായിക്കും . കലോറി കൂട്ടുകയുമില്ല.
മുട്ട
പ്രോട്ടീന്‍ ഏറെയുള്ള മുട്ടയില്‍ കലോറിയും കൊഴുപ്പും കുറവാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്താന്‍ ഇത് സഹായിക്കും.
മത്സ്യം
സാല്‍മണ്‍,അയല,ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ പ്രോട്ടീന്‍ നിറയെ ഉണ്ട്. ഇവ ശരീരത്തിന്റെ പ്രവര്‍ത്തന ഊര്ജ്ജിതപെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
വെള്ളം
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകാനും കൊഴുപ്പിന്റെ അളവ് കുറയാനും സഹായിക്കും.
ആപ്പിള്‍
ആപ്പിള്‍ ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. ഇതിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.
ഇഞ്ചി
ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് കുറയാന്‍ സഹായിക്കുകയും ചെയ്യും.
133 total views, 1 views today