വയറു കുറയ്ക്കാന്‍ ചില വ്യായാമ മുറകള്‍…

0
496

new

വയറു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമ മുറകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു

വ്യായാമം 1

19 1379556207 9

കാല് കറക്കിയുള്ള വ്യായാമം വയറ് കുറയ്ക്കാനും തുടയിലും ഇടുപ്പിലും കൊഴുപ്പടിയുന്നത് കുറയ്ക്കാനും സഹായിക്കും. തറയില്‍ നിവര്‍ന്ന് കിടന്ന് കൈ പുറകില്‍ കെട്ടിവയ്ക്കുക. കാല്‍പാദങ്ങള്‍ താഴേക്കായിരിക്കണം.തറയില്‍ നിന്നും 45 ഡിഗ്രിയില്‍ കാലുകള്‍ ഉയര്‍ത്തുക. ആദ്യം കാലുകള്‍ ഘടികാര ദിശയില്‍ 10 പ്രാവശ്യം കറക്കുക. അതിന് ശേഷം ഇടവേളയില്ലാതെ തന്നെ എതിര്‍ ദിശയില്‍ കറക്കുക. ആദ്യം ഒരു കാല് കൊണ്ട് ഓരോ ദിശയിലും രണ്ട് പ്രാവശ്യം വീതം ചെയ്ത് തുടങ്ങുക. തുടക്കകാരാണെങ്കില്‍ മുട്ടുകള്‍ വളച്ചിട്ട് കാല്‍ കറക്കാം. ഇങ്ങനെ നിര്‍ത്താതെ 56 തവണ ചെയ്യുക. വയറ്റിലെ പേശികള്‍ക്കും തുടകള്‍ക്കും തുടക്കത്തില്‍ വേദന അനുഭവപ്പെടുന്നതായി തോന്നും. പിന്നീടിത് കുറയും.

വ്യായാമം 2

19 1379556268 17 1379415437 17 1379394893 exerci

മുമ്പ് പറഞ്ഞത് പോലെ കൈകള്‍ പുറകില്‍ കെട്ടി വച്ച് തറയില്‍ നിവര്‍ന്ന് കിടക്കുക. കാലുകള്‍ 45 ഡിഗ്രിയില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ഇത് 56 തവണ ആവര്‍ത്തിക്കുക. ഒരു കാലുകൊണ്ട് ചെയ്ത് തുടങ്ങുക. ആദ്യം പത്ത് പ്രാവശ്യം വലത്തെ കാലുകൊണ്ടും പിന്നെ അത്രതന്നെ ഇടത്തെ കാലുകൊണ്ടും ചെയ്യുക. ആദ്യ കുറച്ച് ദിവസങ്ങളില്‍ വേദന തോന്നിക്കും പിന്നീടിത് മാറും.

വ്യായാമം 3

19 1379556345 12

മുട്ടുകള്‍ വളച്ച് പാദങ്ങള്‍ നിലത്തുറപ്പിച്ച് നിവര്‍ന്ന് കിടക്കുക. കാലുകള്‍ ഓരോന്നായി 90 ഡിഗ്രിയില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. 2. കൈകളുയര്‍ത്തി തലയ്ക്ക് പുറകില്‍ വയ്ക്കുകയോ നെഞ്ചില്‍ കുറുകെ വയ്ക്കുകയോ ചെയ്യുക. 3. ശരീരത്തിന്റെ മുകള്‍ഭാഗം തറയില്‍ നിന്നുയര്‍ത്തി ആഴത്തില്‍ ശ്വാസം വലിച്ചെടുക്കുക , ശ്വാസം പുറത്തേക്ക് വിടുക. 4. തുടക്കക്കാര്‍ ഇത് 10 പ്രാവശ്യം ചെയ്യുക. പിന്നീട് 23 തവണ ആവര്‍ത്തിക്കുക ഉടല്‍ ഉയര്‍ത്തുമ്പോള്‍ തറയില്‍ 3040 ഡിഗ്രി കോണില്‍ ഇരുന്നാല്‍ വയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടും.

വ്യായാമം 4

19 1379556399 11

തറയില്‍ കിടന്നിട്ട് കൈകള്‍ രണ്ട് വശത്തും ചേര്‍ത്ത് വയ്ക്കുകയോ തലയ്ക്ക് പുറകില്‍ വയ്ക്കുകയോ ചെയ്യുക. 2.മുട്ടുകള്‍ വളച്ച് രണ്ട് കാലുകളും ഉയര്‍ത്തുക. 3. ഇടത് കാല്‍ നെഞ്ചിനടുത്തേക്ക് കൊണ്ടുവരികയും വലത് കാല്‍ അകറ്റുകയും ചെയ്യുക. 4. വലത് കാല്‍ അകറ്റുകയും ഇടത് കാല്‍ നെഞ്ചിനടുത്തേക്ക് കൊണ്ട് വരികയും ചെയ്യുക.