വയറു നിറഞ്ഞാല്‍ ഉടന്‍ കുളിക്കാന്‍ പാടില്ലയെന്നു പറയുന്നതിന്റെ കാരണമെന്ത്?

182

new

ഈ പറച്ചിലിന് പിന്നില്‍ അല്‍പ്പം പഴമയുണ്ട്..അതായത് ആഹാരപാനിയങ്ങള്‍ കഴിച്ചു വയറുനിറഞ്ഞിരിക്കുമ്പോള്‍ കുളിച്ചാല്‍ പിന്നെ ആഹാരം ഭക്ഷിക്കാന്‍ കിട്ടില്ലയെന്നു ചില പഴമക്കാര്‍ പറഞ്ഞു വച്ചിരിക്കുന്നുവെന്നു സാരം.

ഇതിനു പിന്നില്‍ മറ്റൊരു രസകരമായ കഥകൂടിയുണ്ട്…

പുരാതനകാലത്ത് ഇന്നത്തെ പോലെ ഇഷ്ടംപോലെ കിണറും പൈപ്പും ഒന്നുമില്ലായിരുന്നുവല്ലോ, അതുകൊണ്ട് തന്നെ മിക്കയാലുകളും ആശ്രയിച്ചിരുന്നത് പുഴയും കുളവും ഒക്കെ തന്നെയാണ്. അവിടെയൊക്കെ നീന്തി കുളിച്ചു ആര്‍ത്ത് ഉല്ലസിക്കുന്നത് അവര്‍ക്ക് ഒരു ഹരമായിരുന്നു. പക്ഷെ ഇങ്ങനത്തെ കുളിക്ക് കായിക അധ്വാനം വളരെയധികം അത്യാവിശ്യമാണ്. ആഹാരം കഴിച്ച ശേഷം ഇങ്ങനത്തെ കായികാധ്വാനങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ദഹനപ്രക്രീയ വേഗം നടക്കുകയും കുളി കഴിയുമ്പോള്‍ വീണ്ടും വിശക്കുകയും ചെയ്യും. ഈ അവസ്ഥ മുന്നില്‍ കണ്ടാണ്‌ പണ്ടുള്ളവര്‍ ആഹാരം കഴിഞ്ഞുള്ള കുളി നിരോധിച്ചത് എന്നും പറയപ്പെടുന്നു..!!!