Featured
വയലന്സിനു വിധേയരാവുന്ന കുട്ടികള്‍ക്ക് അകാലത്തില്‍ പ്രായം കൂടുന്നു
കഠിനമായ ജീവിതം ആരുടെ പ്രായവും വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചെറുപ്പത്തില്‍ കുട്ടികള്‍ക്കുണ്ടാവുന്ന വിഷമതകള്‍ അവരുടെ ക്രോമസോമുകളില്‍ അകാലത്തില്‍ സംഭവിക്കുന്ന പ്രായക്കൂടുതലിനു സമമായ വ്യതിയാനങ്ങള്‍ വരുത്തുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തി.
90 total views

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും രണ്ടായിരത്തി ഇരുന്നൂറ്റി മുപ്പത്തി രണ്ടു കുട്ടികളിലാണ് ഈ പഠനം നടത്തിയത്. 1994നും 1995 നും ഇടയില്‍ ജനിച്ചവരായിരുന്നു ഈ കുട്ടികള്‍. ഇവരിലെ ഇരുന്നൂറ്റി മുപ്പത്തി രണ്ടു കുട്ടികളെ സൂഷ്മമായ നിരീക്ഷണത്തിന് വിധേയരാക്കി. അവരെ അഞ്ചു മുതല്‍ പത്തു വയസ്സുവരെയാണ് നിരീക്ഷിച്ചത്. ഇവര്‍ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിരുന്നു.
ഉദാഹരണമായി തന്റെ അമ്മയെ ഉപദ്രവിക്കുന്നതിനു സാക്ഷി ആവുക, ആരെങ്കിലും തങ്ങളെ പീഡിപ്പിക്കുക, പ്രതികൂലമായ മറ്റു അനുഭവങ്ങളിലൂടെ കടന്നു പോവുക തുടങ്ങിയ അനുഭവങ്ങള്‍
ഈ കുട്ടികളുടെ ക്രോമസോമുകളില്‍ പ്രായം ആകുമ്പോള്‍ വരുന്ന
വ്യതിയാനങ്ങള്‍ക്ക്
സമാനമായ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന്റെ തെളിവുകള്‍
ഗവേഷകര്‍ക്ക് ലഭിക്കുകയുണ്ടായി.
ടെലോമിയര്‍ എന്ന ക്രോമസോമുകളുടെ അടപ്പുകള്‍ തേഞ്ഞു പോയി ചെറുതാവുന്ന ഒരു പ്രതിഭാസമാണ് കണ്ടു പിടിച്ചത്. ഇത് സാധാരണ പ്രായം കൂടുമ്പോഴാണ് കണ്ടു വരുന്നത്.
91 total views, 1 views today