വയലറ്റ് പൂക്കള്‍
ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ന്നാട്ടമായിരുന്നു അയാളുടെ ജീവിതം .
എങും നിലവിളികള്‍ …പരിചിതമായ ശബ്ദങള് !!
അയാള്‍ പതിയെ കണ്ണു തുറന്നു..
എനിക്കു വല്ലാതെ തണുക്കുന്നു..അയാള്‍ അവളോടു പറഞു.
155 total views

ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ന്നാട്ടമായിരുന്നു അയാളുടെ ജീവിതം .
എങും നിലവിളികള്‍ …പരിചിതമായ ശബ്ദങള് !!
അയാള്‍ പതിയെ കണ്ണു തുറന്നു..
എനിക്കു വല്ലാതെ തണുക്കുന്നു..അയാള്‍ അവളോടു പറഞു.
കണ്ണീരുറഞ മരവിച്ച മുഖവുമായി അവള് ഇരിക്കുന്നു..
കേട്ടില്ലേ ഞാന്‍ പറഞത്.. എനിക്കു തണുക്കുന്നു…
അയാള്‍ കണ്ണുകള്‍ കൊണ്ട് നാലുപാടും പരതി..
” എവിടെ എന്റെ മാലാഖ” ?? എന്റെ പൊന്നുമോള്..??
സ്കൂളില്‍ ആയിരിക്കും അല്ലേ..
വരട്ടെ…
അവള്‍ക്കുള്ള ചോക്കലേറ്റ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉന്ട് കേട്ടൊ.. നീ അവള് വരുമ്പോള്‍ കൊടുക്കണം … അയാള്‍ പറഞു..
ഇന്നലെ ഞാന്‍ ഒരു സ്വപ്നം കന്ടു…കേള്ക്കുന്നുന്ടൊ നീ.. അയാള്‍ തുടര്‍ന്നു..
ഈറന്‍ വയലറ്റ് പൂക്കള്‍ നിറഞ അതിമനോഹരമായ ഒരു താഴ്വര..പക്ഷെ സ്പിരിറ്റിന്റെയോ,മറ്റെന്തിന്റെയോ ഒക്കെ മണമായിരുന്നു അവിടെ..
ഭീതിജനകമായ ഒരു തരം നിശബ്ദതയും …ഒന്നും ശരിക്കോര്മ വരുന്നില്ല. ഞെട്ടി എഴുന്നെറ്റേനേ നീയായിരുന്നു എങ്കില്‍ … അയാള്‍ ചിരിച്ചു കൊന്ടവളെ നോക്കി..
യാതൊരു ഭാവവ്യത്യസവുമില്ലതെ അവള് അതേപടി ഇരിക്കുന്നതു കന്ടപ്പൊള്‍ അയാള്ക്കരിശം വന്നു.
നീ കേള്‍ക്കുന്നില്ലേ ഞാന്‍ പറയുന്നതൊന്നും …കുറെ നേരമായല്ലോ ഈ ആലോചന.. എന്താ ഇത്ര ആലോചിക്കാന്‍ ??
ഓ പിണങിയിരിക്കുകയാണല്ലേ…ഇനി ഞാന്‍ അനാവശ്യമായി വഴക്കിടില്ല…പോരേ… അതിനിങനെ പിണങണോ എന്നോട്….?
ഞാനിതാദ്യമായിട്ടൊന്നുമല്ലല്ലോ പിണങുന്നതും ഇറങിപ്പോകുന്നതും തിരിച്ചു വരുന്നതും എല്ലാം … പിന്നെന്താ… ഇനി പോവില്ല കെട്ടോ… സത്യം!! … അയാള്‍ പറഞു
ഞാനൊന്നുറങട്ടെ…വല്ലാത്ത ക്ഷീണം …
ഈറന്‍ വയലറ്റ് പൂക്കളുടെ ആ തഴ്വര ഒന്നുകൂടെ കാണണം എന്ന ആഗ്രഹത്തോടെ അയാള്‍ പതിയെ കണ്ണുകളടച്ചു…
“എത്ര നേരമായി മോളെ നീ ഇങനെ ഇരിക്കുന്നു.. ഡോക്ട്ടര്‍ വിളിക്കുന്നു നിന്നെ…”
അവള് കണ്ണുകള്‍ തുടച്ച് അയാളുടെ ശാന്തമായി ഉറങുന്ന മുഖത്തേക്കു നോക്കി. ഇടറുന്ന കാലടികളോടെ എഴുന്നേറ്റു പുറത്തേക്കു നടന്നു…
ആക്സിഡെന്റ് ആയതു കൊന്ടു പോസ്റ്റ്മോര്‍ട്ടം വേണം എന്നാണു നിയമം .. വേന്ട എന്നാണെങ്കില്‍ , ഇവിടെ നിങളുടെ ഒരു ഒപ്പു വേണം ..ഒരു കടലാസ് അവള്‍ക്കു നേരേ നീട്ടികൊന്ടു ഡോക്ട്ടര്‍ പറഞു..
“അര മണിക്കൂറിനുളില്‍ നിങള്ക്കു ബോഡി കൊന്ടുപോവാം .. ഫോര്മാലിറ്റീസ് എല്ലാം അതിനുള്ളില്‍ തീര്‍ക്കാം …”
വേന്ട പോസ്റ്റ്മോര്‍ട്ടം വേന്ടാ.. ഇനിയും വേദനിപ്പിക്കന്ടാ..
വിറയ്ക്കുന്ന കയ്യുകളോടെ അവള് ആ കടലാസ് വാങി..അതിലൊപ്പിടുമ്പോള് ശാന്തമായി ഉറങുന്ന അയാളുടെ മുഖം അവളുടെ മനസില്‍ തെളിഞു നിന്നു..
മോര്‍ച്ചറിയുടെ വാതിലുകള്‍ അവള്‍ക്കു പിന്നില്‍ പതിയെ അടയുകയായിരുന്നു അപ്പോള്‍ ….
156 total views, 1 views today
