Featured
വരുന്നു പൂജപ്പുരയുടെ സ്വന്തം ‘സംരക്ഷ’ ഷര്‍ട്ടുകള്‍
മെഷീന് ചപ്പാത്തിക്കും ത്രീഫോള്‍ഡ് കുടകള്‍ക്കും ശേഷം ഇപ്പോഴിതാ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും എത്തുന്നു ‘സംരക്ഷ’ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍.
160 total views

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വീണ്ടും വിസ്മയവും മാതൃകയും ആവുകയാണ്. ജയിലിലെ അന്തേവാസികള്‍ ഉണ്ടാക്കിയെടുക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വിപണിയില്‍ എത്തുവാന്‍ തയ്യാറെടുക്കുകയാണ്. ‘സംരക്ഷ’ എന്ന പേരിലാണ് പൂജപ്പുരയില്‍ നിന്നും റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ ഓണക്കാലവിപണിയെ കീഴടക്കാന്‍ എത്തുന്നത്.
ഗുണമേന്മ ഉള്ളതും എന്നാല്‍ ചെലവ് കുറഞ്ഞതും ആയ ഷര്‍ട്ടുകള്‍ ആവും സംരക്ഷ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുക. ഷര്‍ട്ടുകള്‍ക്ക് വന്‍ വില ഈടാക്കുന്ന ഈ കാലത്ത് 260 രൂപയ്ക്ക് ഒരു ഷര്‍ട്ട് എന്നത് തികച്ചും അഭിനന്ദനാര്‍ഹമായ ഒരു സംരംഭമാണ്. ജെയിലിലെ അന്തേവാസികളില്‍ ഇരുപതോളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു.
ജയിലില്‍ ഉള്ള കാലയളവില്‍ അല്പം പണം സമ്പാദിക്കാം എന്നതിനേക്കാള്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആരുടെയും സഹായത്തിനുവേണ്ടി കാത്തുനില്‍ക്കാതെ മാന്യമായി ജോലി ചെയ്തു ജീവിക്കുവാന്‍ വഴിയൊരുക്കുന്നു എന്നതാണ് ഈ സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്.
161 total views, 1 views today