വര്‍ണവിവേചനം കാഴ്ചയിലല്ല, കാഴ്ച്ചപ്പാടുകളിലാണ് ജന്മമെടുക്കുന്നത്

0
252

racial_discrimination
ജന്മനാ അന്ധനായ ഒരാള്‍ എങ്ങനെയാവും കാര്യങ്ങളെ മനസിലാക്കുക എന്നത് എക്കാലവും ശാസ്ത്രലോകത്തിന് ഏറെ കൗതുകം ഉണര്‍ത്തിയിരുന്ന ഒരു സംഗതിയായിരുന്നു. ചിലപ്പോള്‍ നമ്മളും കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഇങ്ങനെയാവുമോ കാഴ്ചയില്ലാത്തവര്‍ക്കും അനുഭവപ്പെടുക എന്ന് ചിന്തിച്ചിട്ടുമുണ്ടാവാം. എന്നാല്‍, കണ്ണടച്ച് ഇരുട്ടാക്കിയാലും നമ്മുടെ തലച്ചോറില്‍ നേരത്തെ കണ്ട ദ്രിശ്യങ്ങളുടെ അവ്യക്തമായ രൂപങ്ങള്‍ ഇപ്പോഴും കിടക്കുന്നതിനാല്‍ ഒരിക്കലും ജന്മനാ കാഴ്ചയില്ലാത്ത ഒരു വ്യക്തിക്കുണ്ടാകുന്ന അതേ അനുഭവം നമ്മുക്ക് ഉണ്ടാവുകയില്ല.

ഇതൊക്കെ ഇങ്ങനെ ആണെങ്കിലും കാഴ്ചയുള്ളവരെപ്പോലെ തന്നെ കാര്യങ്ങള്‍ മനസിലാക്കുവാന്‍ കാഴ്ച്ചയില്ലത്തവര്‍ക്കും സാധിക്കും എന്നതിനെ പിന്താങ്ങുന്ന ഒട്ടേറെ പഠനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അതിലേയ്ക്ക് ഒരു പുതിയ വിഷയം കൂടി കടന്നു വരുന്നു: വര്‍ണവിവേചനം. ആളുകളുടെ തൊലിയുടെ നിറം നോക്കി അവരെ തരംതിരിക്കുകയും വിവേചനം കല്‍പ്പിക്കുകയും ചെയ്യുന്ന ഈ ദുരവസ്ഥ പക്ഷെ കാണാന്‍ കഴിയുന്നു എന്നതുകൊണ്ടുമാത്രമല്ല നിലനില്‍ക്കുന്നത്. ഈ വീഡിയോ വിവരിക്കുന്നതുപോലെ കാഴ്ച്ചയില്ലത്തവര്‍ക്കും വര്‍ണവിവേചനം എന്താണെന്ന് മനസിലാക്കുവാന്‍ കഴിയുന്നുണ്ട്. അപ്പോള്‍, കാണുന്നതല്ല അറിയുന്നതാണ് നമ്മെ നല്ലവരും ചീത്തയും ആക്കുന്നതെന്ന് സാരം.