വലിയ അക്ഷരത്തില്‍ വൃത്തിയായി മരുന്ന് എഴുതണം; ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം !

  0
  211

  pres_1434033672_725x725

  ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും എഴുതുമ്പോള്‍ അത് നിങ്ങള്‍ക്ക് വായിക്കാന്‍ സാധിക്കുന്നില്ലഎങ്കില്‍ ഉടനടി നിങ്ങള്‍ പാസാക്കുന്ന ഒരു കമന്റ് ഉണ്ട്, “എന്താടാ നീ ഡോക്ടര്‍ ആവാന്‍ പഠിക്കുകയാനോ”?

  ഡോക്ടമാര്‍ രോഗികള്‍ക്ക് കുറിച്ച് കൊടുക്കുന്ന ചീട്ടിലെ അക്ഷരങ്ങള്‍ക്ക് ഒരു കാലത്തും വൃത്തിയുണ്ടയിടില്ല. കുറിച്ച് കൊടുക്കുന്ന മരുന്ന് ഒരു കാലത്തും രോഗി വായിച്ചെടുക്കരുത് എന്നാ വാശിയിലാണ് ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

  കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി ഇത് ഒന്നും നടക്കില്ല. രോഗിക്ക് കൊടുക്കുന്ന ചീട്ടില്‍ എല്ലാം വൃത്തിയായി വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതിയില്ലയെങ്കില്‍ ഡോക്ടര്‍മാരുടെ പണി പോകും. ഇനി മുതല്‍ മരുന്നുകള്‍ വലിയ അക്ഷരത്തില്‍ വൃത്തിയായി എഴുതാന്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം വന്നു കഴിഞ്ഞു.

  മരുന്നിന്റെ പേര് മാത്രമല്ല, മരുന്നില്‍ അടങ്ങിയിരിക്കുന്ന വസ്തുകളെ കുറിച്ചും ചീട്ടില്‍ എഴുതണം എന്ന് നിര്‍ദ്ദേശം ഉണ്ട്.

  ഈ ആഴ്ച തന്നെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. മനുഷ്യസഹജമായ തെറ്റുകള്‍ എല്ലാ രംഗത്തും സംഭവിക്കാം എന്ന് പക്ഷെ അതില്‍ ഒരു കുറവ് വരുത്താന്‍ സാധ്യമായത് എല്ലാം ചെയ്യേണ്ടതാണ് എന്നും, മെഡിക്കല്‍ രംഗത്ത് മരുന്നുകളുടെ പേരുകള്‍ വലിയ അക്ഷരത്തില്‍ എഴുതുന്ന വഴി രോഗിക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നും ഈ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതികരിച്ചു.