Featured
വലിയ ജാഡ വേണ്ടാ…അമേരിക്കന്‍ സൈന്യത്തിന്റെ സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു !
ലോക പോലീസ്..അങ്ങനെയാണല്ലോ അമേരിക്ക തങ്ങളുടെ പോലീസ്-പട്ടാള വിഭാഗങ്ങളെ വിശേഷിപിക്കുന്നത്
146 total views

ലോക പോലീസ്..അങ്ങനെയാണല്ലോ അമേരിക്ക തങ്ങളുടെ പോലീസ്-പട്ടാള വിഭാഗങ്ങളെ വിശേഷിപിക്കുന്നത്. ലോകത്ത് എവിടെ എന്ത് നടന്നാലും കയറി ഇടപ്പെടും..അതില്‍ അഭിപ്രായം പറയും, നിയമം ഉണ്ടാക്കും, വേണ്ടി വന്നാല്‍ യുദ്ധം വരെ നടത്തും.അതാണ് അമേരിക്കയുടെ ഒരു രീതി..!
ലോകത്തെ ഏറ്റവും ശക്തമായ സൈന്യം, രാഷ്ട്രം എന്നീ പദവികളൊക്കെ തങ്ങള്‍ക്കാണെന്ന അഹങ്കാരത്തില്‍ നിന്നാണ് അമേരിക്ക കളിക്കുന്നത്. പക്ഷെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അമേരിക്കയുടെ പോലീസ് ചരിത്രത്തിലെ ഒരു വലിയ നാണക്കേട് തന്നെയാണ്..!
അതെ, അമേരിക്കന്‍ സൈന്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു..!!!
കുന്താമാണ്, കുടച്ചക്രമാണ് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം, അവസാനം തീക്കട്ടയിലും ഉറുമ്പ് അരിച്ചിരിക്കുന്നു…അല്ലാതെ എന്ത് പറയാന്‍?
സിരിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ നയിക്കുന്ന സംഘടനയാണ് ഇതിനു പിന്നില്‍. www.army.mil എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്തത്.
‘ഹാക്ക്ഡ് ബൈ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി’, ‘തീവ്രവാദികളെ പരിശീലിപ്പിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക’, ‘ നിങ്ങളുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്, അവരിതൊന്നും കേള്‍ക്കില്ല’ – ഇങ്ങനെയൊക്കെയായിരുന്നു സിറിയന്‍ ഇലക്ട്രോണിക് ആര്‍മി അമേരിക്കന്‍ സൈന്യത്തിന്റെ സൈറ്റ് ഹാക്ക് ചെയ്ത് കുറിച്ചിട്ട വാക്കുകള്‍.
തങ്ങള്‍ അമേരിക്കന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത കാര്യം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.
അടികുറിപ്പ്: ജര്‍മനിയില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് സൈബര്‍ സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കമാണ് അമേരിക്കന്‍ സൈന്യത്തിന്റെ തന്നെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്..!
147 total views, 1 views today