വലി നിര്‍ത്താന്‍ ജയിലില്‍ പോകാന്‍ വേണ്ടി ഭരണാധികാരിയുടെ മുഖത്തടിച്ച സ്ത്രീ പുകവലിയുടെ ദൂഷ്യഫലം നമുക്ക് കാണിച്ചു തരുന്നു. 31 വയസ്സുള്ള ഏറ്റ ലോപസ് എന്ന സ്ത്രീയാണ് കാലിഫോര്‍ണിയയിലെ ഡെപ്യൂട്ടി ഷെരീഫ് ആയ മാറ്റ് കാമ്പോയുടെ മുഖത്തടിച്ചു ജയിലില്‍ പോകാന്‍ ശ്രമിച്ചത്. ജയിലില്‍ പോയാല്‍ പിന്നെ തനിക്ക് സിഗരറ്റ് വലിക്കാന്‍ കഴിയില്ലല്ലോ എന്നാലോചിച്ചാണ് ഈ കുറുക്കുവഴിയുമായി ഏറ്റ ലോപസ് രംഗത്ത് വന്നത്.
ഇദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരം ജയിലില്‍ നിന്നും പുറത്തു പോകുംവഴിയാണ് ഈ സ്ത്രീ ഇദ്ദേഹത്തിന്റെ മുന്നില്‍ വന്നു പെട്ടത്. അതിനു ശേഷം അവര്‍ ഇദ്ദേഹത്തിന്റെ വഴി തടസ്സപ്പെടുത്തുകയായിരുന്നു. കുറെ നേരം മാര്‍ഗ തടസ്സം സൃഷ്ടിച്ച ശേഷം പെട്ടെന്ന് ഇവര്‍ ഡെപ്യൂട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
എന്തായാലും ഏറ്റയുടെ ആഗ്രഹം നടന്നു എന്നാണ് തുടര്‍ന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഏറ്റയെ ഇപ്പോള്‍ ജയിലില്‍ അടച്ചിരിക്കുകയാണത്രേ.