‘നീ വല്യ ആളാവന്ട’ ഉണ്ണി തന്‌ടെ സുഹൃത്തിനോട് പറഞ്ഞു ‘വല്യ ആള്‍ ദൈവം’ ഉത്തരം കിട്ടിയ ഉണ്ണിക്കുട്ടന്‍ ഉത്തരം മുട്ടി മിണ്ടാണ്ടായി. അപ്പോഴേക്കും ജനഗണമന തുടങ്ങിയിരുന്നു. സ്‌കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉണ്ണിക്കുട്ടന്‍ തന്റെ കൈയിലുള്ള അമര്‍ ചിത്ര കഥയിലെ രാക്ഷസന്റെ പടം നോക്കി ചിന്തിച്ചു.’ഏതാണ്ട് ഇത്ര വലുപ്പം ഉണ്ടാകും’ ഉണ്ണികുട്ടന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും വലുത് വല്യമ്മാന്‍ ആണ്. അപ്പോള്‍ വല്യമ്മാന്‍ ആയിരിക്കും ദൈവം. വല്യമ്മാന്‍ വരുമ്പോ അച്ഛനും അമ്മയും ഭയഭക്തി ബഹുമാനം കാണിക്കുന്നും ഉണ്ട്. അങ്ങനെ ഉണ്ണിക്കുട്ടന്‍ തന്റെ ആദ്യത്തെ ദൈവത്തിനെ ഉറപ്പിച്ചപ്പോഴേക്കും ഉറങ്ങി പോയി.

കാലത്ത് അമ്പലത്തില്‍ ചെന്നപ്പോള്‍ പുതിയ മേശാന്തി. വലുപ്പത്തില്‍ ആള് വല്യമ്മനെക്കള്‍ മോശമല്ല. ആളുകള്‍ ബഹുമാനിക്കുന്നും ഉണ്ട്. ഉണ്ണിക്കുട്ടന്റെ ദൈവങ്ങളുടെ എണ്ണം ഇരട്ടിച്ചു. സ്‌കൂളില്‍ ചെന്നപ്പോള്‍ ഒരു മാഷിന്റെ യാത്ര അയ പ്പ് യോഗം നടക്കുന്നു പ്രസംഗത്തിന്റെ ഇടയില്‍ മാഷ് പറയുന്നുണ്ടായിരുന്നു ‘ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് മാഷയിട്ടാണെങ്കില്‍ ദൈവം അനുവദിച്ചാല്‍ ഞാന്‍ ഈ സ്‌കൂളില്‍ തന്നെ വരും ‘ എന്ന്. മാഷിനോട് ദൈവത്തിന്റെ വലുപ്പത്തെ കുറിച്ച് ചോദിയ്ക്കാന്‍ പേടി ഉള്ളത് കൊണ്ട് വേണ്ട എന്നു വച്ചു.

പിറ്റേ ദിവസം പുതിയ മാഷ് വന്നിരിക്കുന്നു. വലുപ്പത്തില്‍ ഈ മഷ് മേല്പറഞ്ഞ രണ്ടു പേരെയും കടത്തി വെട്ടും. ഉണ്ണിക്കുട്ടന്റെ എണ്ണം മൂന്നായി . ഇത് ശരിയാവില്ല എന്ന് തോന്നിയ ഉണ്ണിക്കുട്ടന്‍ അന്ന് പിണങ്ങിയ സുഹൃത്തിനോട് തന്നെ ചോദിയ്ക്കാന്‍ തീരുമാനിച്ചു. ഇടവേളയ്ക്കു ചോദിക്കാം അല്ലെങ്കില്‍ ലീഡര്‍ പേരെഴുതി എടുത്തു അടിവാങ്ങണ്ടേ? ഇടവേളയ്ക്കു സുഹൃത്തിന്റെ അടുത്ത് ചോദിച്ചു

നീ കണ്ടിട്ടുണ്ടോ ദൈവത്തിനെ ? ഇല്ല

വല്യമ്മാവന്റെ അത്രേം വലുപ്പം ഉണ്ടോ ? ഉണ്ട്

മേശാന്തിയുടെയോ? ഉണ്ട്

പുതിയ മാഷിനെക്കള്‍ ഉണ്ടോ ? ഉണ്ട്

അപ്പോള്‍ എത്ര വ ലുപ്പം ഉണ്ട് ? നമ്മള്‍ കണ്ടിട്ടുള്ള വല്യ ആളുകലെക്കള്‍ വലുപ്പം ഉണ്ട് .

അത് തന്റെ അറിവിന്റെയും സങ്കല്പതിന്‌ടെയും അപ്പുറത്തായത് കൊണ്ട് ഉണ്ണിക്കുട്ടന്‍ തന്റെ സംശയത്തിന് അവിടെ വിരാമം ഇട്ടു.

You May Also Like

ബി എം ഡബ്ലിയു 1 സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ …

പുതിയ ബി എം ഡബ്ലിയു 1സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ പുറത്ത്.

Aadai- അഴിഞ്ഞു വീണ ചില പുരോഗമന മേലങ്കികൾ

അമല പോൾ ന്റെ അഭിനയവും ശരീരത്തെ ലൈംഗിക വത്കരിക്കാതെ എടുത്ത കാമറ ഷോട്ട് കളും അഭിനന്ദനം അർഹിക്കുന്നുണ്ട്.

“ഞാൻ അഭിമാനത്തോടെ പറയുന്നു, ബംഗാൾ ഈ രാജ്യത്തെ രക്ഷിച്ചു”

ബംഗാളിൽ മമത തോറ്റു. ഏതാനും മാസങ്ങൾക്ക് മുൻപുവരെ അവരോടൊപ്പം ഉണ്ടായിരുന്ന, ബിജെപിയിലേക്ക് കൂറ് മാറിയ സുവേന്ദു അധികാരിയാണ് അവരെ

നമ്മൾ മുതൽ ജിന്ന് വരെ- സിദ്ധാർത്ഥ് ഭരതന്റെ 20 വർഷങ്ങൾ

നമ്മൾ മുതൽ ജിന്ന് വരെ- സിദ്ധാർത്ഥ് ഭരതന്റെ 20 വർഷങ്ങൾ Satheesh Eriyalath 2002 ഡിസംബർ…