Share The Article

google_chrome

ഇന്റര്‍നെറ്റ് എന്നത് ലോകത്തെ മുഴുവന്‍ ഒരു വിരള്‍ തുമ്പിലേക്ക് കൊണ്ട് വരുന്ന ഒരു വലിയ പ്രസ്ഥാനമാണ്. അതിന് അതിന്റെതായ ഒരു അന്തസും തനിമയുമൊക്കെയുണ്ട്. അത് കളഞ്ഞു കുളിക്കാന്‍ ഈ ലോകത്ത് ആര് ശ്രമിച്ചാലും തങ്ങള്‍ അനുവദിക്കില്ല. ഇത്രെയും പറയുന്നത് ഗൂഗിള്‍ ടീം മേധാവികളാണ്.

ഈയിടെ ഒരുപാട് സിനിമ നടികളുടെ രഹസ്യനഗ്ന ഫോട്ടോകള്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇതിനു ശേഷം ഈ ഫോട്ടോകള്‍ ഗൂഗിള്‍ തന്നെ സ്വയം നീക്കം ചെയ്യുകയും അവരോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണു ഗൂഗിള്‍ ഇങ്ങനെ ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ” വല്ലവരുടെയും രഹസ്യഫോട്ടോകള്‍ അടിച്ചുമാറ്റി പോസ്റ്റ്‌ ചെയ്യാനുള്ള സ്ഥലമല്ല ഗൂഗിള്‍ എന്നാണ് അവര്‍ പറയുന്നത്.

ഒരു ദിവസം കൊണ്ട് 10000 നഗ്ന ചിത്രങ്ങളാണ് ഗൂഗിള്‍ തങ്ങളുടെ സെര്‍വറുകളില്‍ നിന്നും എടുത്ത് കളഞ്ഞത്. പക്ഷെ ഇങ്ങനെ എടുത്ത് കളഞ്ഞത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇതില്‍ പല താരങ്ങളും തങ്ങളുടെ രഹസ്യ ചിത്രങ്ങള്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.