വളയുന്ന ഐഫോണിന് സാംസങ്ങിന്റെ വക പുച്ഛം, പരിഹാസം..!!!

0
304

samsung-1123

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 6 വളയും എന്ന വാര്‍ത്തകള്‍ പരക്കുകയും പലരും അത് പരീക്ഷിച്ച് തെളിയിക്കുകയും ഒടുവില്‍ ആപ്പിള്‍ തന്നെ അത് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഇടയിലാണ് ഐഫോണിനെ കളിയാക്കി സാംസങ്ങ് പരസ്യം ഇറക്കിയിരിക്കുന്നത്.

വളയുന്ന ഐഫോണിന്റെ മുന്നില്‍ സാംസങ്ങ് വളയില്ലയെന്ന്‍ അവര്‍ പറയുന്നു. ഗാലക്‌സി നോട്ട് 4ന്റെ പ്രചരാണര്‍ത്ഥമാണ് സാംസങ് ഐഫോണിനെ പരിഹസിക്കുന്നത്.

ഐഫോണിനെ പോലെ വളയുന്നതല്ല ഗാലക്‌സി നോട്ട് 4 എന്നും 100 കിലോ ഭാരമുള്ള ഒരു റോബോര്‍ട്ടിന്റെ സഹായതോടെ സാംസങ് അവകാശപ്പെടുന്നു. ഇതിനായി ജീന്‍സിട്ട ഒരു റോബോട്ടിനെ തന്നെ സാംസങ്ങ് ഉണ്ടാക്കി. കഴിഞ്ഞ ദിവസം സാംസങ്ങിന്റെ ഔദ്യോഗിക ബ്ലോഗിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗാലക്‌സി നോട്ട് 4 ല്‍ റോബോര്‍ട്ട് എത്രവട്ടം ഇരുന്ന് എണിറ്റാലും നോട്ടിന് കുഴപ്പങ്ങള്‍ സംഭവിക്കില്ലെന്നാണ് കമ്പനി വീഡിയോയിലൂടെ പറയുന്നത്.