വളര്‍ത്തുപൂച്ച ഉടമയുടെ കുഞ്ഞിനെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന അപൂര്‍വ വീഡിയോ

138

01

ഞെട്ടിക്കുന്നതും അതെ സമയം അത്ഭുതമുളവാക്കുന്നതുമായ വീഡിയോയിലൂടെ ഒരു വളര്‍ത്തു പൂച്ച തന്റെ ഉടമയുടെ കുഞ്ഞിനെ ഒരു തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ പുറത്ത് വന്നു. രണ്ടോ മൂന്നോ വയസ്സ് തോന്നിക്കുന്ന കുഞ്ഞ് റോഡ്‌ സൈഡില്‍ സൈക്കിള്‍ ചവിട്ടി കൊണ്ടിരിക്കെ തെരുവ് നായ കുട്ടിയെ കടിച്ചു കീറാന്‍ വേണ്ടി ഓടി വരികയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന്‍ റോജര്‍ ട്രയാന്‍ടാഫിലോ ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടതോടെയാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലോകം കണ്ടത്.

02

ഓടി വന്ന നായ കുഞ്ഞിന്റെ കാലില്‍ കടിച്ചു കുഞ്ഞിനെ കൊണ്ട് പോവാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട പൂച്ച ഓടി നായയുടെ മേലേക്ക് വീണ് നായയെ ഓടിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ ഞെട്ടിയ നായ ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അപ്പോഴേക്കും തൊട്ടടുത്ത് ഷോപ്പിംഗ് നടത്തിക്കൊണ്ടിരുന്ന കുഞ്ഞിന്റെ അമ്മയും ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.

അച്ഛന്‍ പുറത്ത് വിട്ട വീഡിയോയില്‍ കുഞ്ഞിന്റെ കാലില്‍ നായ കടിച്ച മുറിവുകള്‍ കാണാവുന്നതാണ്. എത്രമാത്രം മാരകമായാണ് നായ കുഞ്ഞിനെ കടിച്ചതെന്ന് അതില്‍ നിന്നും വ്യക്തമാണ്. ഒരു പക്ഷെ ആ സമയത്ത് ആ പൂച്ച അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നില്ലെങ്കില്‍ അത് കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തില്‍ പെടുത്തിയേനെ.