വിരുദനഗര്‍ ജില്ലയില്‍ ഇന്നലെ നടന്ന അതിദാരുണമായൊരു സംഭവം .., , അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി …!
13 വയസ്സു മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ഥിയെ .., മറ്റൊരു വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നിരിക്കുന്നു …!
നമ്മുടെ ബാല്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് ….?
കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മനസ്സില്‍ .., കുടിപ്പകയുടെയും .., വൈരാഗ്യത്തിന്റെയും .., തന്‍പോരിമയുടെയും വിഷവിത്തുകള്‍ പൊട്ടി മുളച്ചിരിക്കുന്നത് അതീവ ഗൌരവത്തോടെ വീക്ഷിക്കേണ്ട ഒരു കാര്യമാണ് ..!
എങ്ങിനെയാണ് കൊച്ചു കുട്ടികളുടെ മനസ്സുകള്‍ പോലും ഇത്രയും മാരകമായ അക്രമവാസനകള്‍ക്ക് അടിപ്പെടുന്നത് ..?.., അതീവ ഗുരുതരമായ ഒരു സാമൂഹിക പ്രശ്നത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത് ..!
ബാല്യങ്ങളിലുള്ള ചെറിയ പിണക്കങ്ങളും …, കുഞ്ഞു കുഞ്ഞു വഴക്കുകളും ..,തുടങ്ങിയ നിര്ദ്ധോഷങ്ങളായ വികാരങ്ങളില്‍ നിന്ന് .., കൊലപാതകം പോലെയുള്ള അതിക്രൂരമായ മനോവ്യാപാരത്തിലേക്ക് .., അവര്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ .., അതിനുത്തരവാദികള്‍ .., ആ കുടുംബവും .., അതിനു ചുറ്റുമുള്ള സമൂഹവും തന്നെയാണ് …!
മയക്കമരുന്ന് .., മദ്യം .., പീഡനങ്ങള്‍ …, നമ്മുടെ ബാല്യങ്ങളില്‍ കേട്ടു കേള്‍വി പോലും ഇല്ലാത്ത വിരോധാഭാസങ്ങലാണ് ഇന്നത്തെ കലാലയങ്ങളില്‍ നടമാടുന്നത് …!
വീടുകളിലെ അസ്ഥിരത …, കുടുംബബന്ധങ്ങളിലെ ശിഥിലത …, അച്ഛനമ്മമാരുടെ തുറന്നുള്ള മദ്യപാനം .., ,വഴക്ക് …., ഇതൊക്കെ കണ്ടും കേട്ടും .., വളരുന്ന ഏതു കുട്ടിയുടേയും മനസ്സില്‍ വിഷവിത്തുകള്‍ മുള പൊട്ടിയില്ലെങ്കിലെ അത്ഭുതമുള്ളു …!
എല്ലാവരും എന്തിനോ വേണ്ടി പരക്കം പായുന്ന ഈ യുഗത്തില്‍ .., കുഞ്ഞു മനസ്സിന്റെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കാണ് സമയം .., അവരെ അച്ചടക്കത്തോടെ വളര്‍ത്താനും .., നല്ല ദിശാരീതിയില് നയിക്കാനും സമയമില്ലാത്ത വിധത്തില്‍ നമ്മളെല്ലാം സ്വാര്ത്ഥന്മാരായിരിക്കുന്നു ..!
നമ്മള് നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചു നോക്കുക .., നമ്മള് നമ്മുടെ കുട്ടികളോട് ഒന്ന് തുറന്നു സംസാരിച്ചിട്ട് എത്രയോ നാളുകള്‍ ആയെന്ന് ..!
ഒരു ബാല്യത്തിന്റെ ആദ്യ ഹീറോകള്‍ അവരുടെ മാതാപിതാക്കള്‍ തന്നെയാണ് ..!, അവര്‍ തന്നെയാണ് അവരുടെ റോള്‍ മോഡലുകളും …!
കാലത്തിന്റെ വളര്‍ച്ച അവരില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതുതന്നെയാണ് …!, ആധുനിക ലോകത്തിന്റെ വളര്‍ച്ചക്ക് അത് അത്യാവശ്യമാണുതാനും ..!
അതിലെ നല്ല വശങ്ങളിലേക്ക് ദൃഷ്ടികള്‍ ഊന്നാന്‍ മാതാപിതാക്കളും .., ഗുരുകാരണവന്മാരും തന്നെയാണ് മുന്‍കൈ എടുക്കേണ്ടത് …!
ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇന്ന് ഗ്രാമങ്ങളില്‍ പോലും സര്‍വ്വസാധാരണമായിരിക്കെ …; അതിന്റെ നല്ല വശങ്ങളെക്കാള്‍ ഉപരിയായി ദോഷവശങ്ങളിലേക്കാണ് .., കടിഞ്ഞാണില്ലാതെ പായുന്ന കുഞ്ഞു മനസ്സുകള്‍ പെട്ടെന്ന് ആക്രഷ്ട്ടരാകുന്നത് …!
ഇന്ന് ഏത് ദ്രിശ്യമാധ്യമങ്ങള്‍ എടുത്തു നോക്കിയാലും കാണാം …, അപകടത്തില്‍ പെടുന്നതിന്റെയും .., വെടി വെക്കുന്നതിന്റെയും .., വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും .., ക്രൂര ദ്രിശ്യങ്ങള്‍ …! അത് കാണാനും ഇഷ്ട്ടപ്പെടാനും .., ,ഷെയര്‍ ചെയ്യാനും .., വളരെ വലിയ ഒരു സമൂഹത്തിന്റെ.., വികലമായ ഒരു മനസ്സുണ്ടെന്നുള്ളത് .., വേദനയോടെ തന്നെ പറഞ്ഞു കൊള്ളട്ടെ ..!
”ഒന്നൊള്ളങ്കില് .., ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണം …!”
പൂര്‍വ്വീകരുടെ ദീര്‍ഘവീക്ഷണം എത്ര അര്‍ത്ഥവത്തായത് ..! അത് സമ്മതിച്ചു കൊടുത്തേ തീരൂ..!
കാരണം കലികാലയുഗത്തില് .., സഹോദരന് .., സഹോദരനെതിരേയും .., മകന് അച്ഛനെതിരേയും .., അച്ഛന് മകനെതിരേയും …, സമൂഹം സമൂഹത്തിനെതിരായും …, രാജ്യം രാജ്യത്തിന് എതിരായും .., പടവാളെടുക്കും..!
കുഞ്ഞു മനസ്സുകളില്‍ നിന്ന് നിഷ്ക്കളങ്കമായ വികാരങ്ങള്‍ എങ്ങോ പോയ് മറഞ്ഞിരിക്കുന്നു …!
അതിന് ആദ്യ ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കള്‍ തന്നെയാണ്.., , സ്വന്തം മകനെയോ .., മകളെയോ .., നേര്‍വഴിക്ക് നടത്താന്‍ കഴിയാത്തവര്‍ ആ പേരിന് അര്‍ഹാരാണോ ..?
കലാലയങ്ങളിലെ ഗുരുക്കന്മാര്ക്കും …, ഒരു വിദ്യാര്‍ഥിയുടെ മാനസീകതലങ്ങളില് വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും .., കഴിയണം ..!
”മാതാ പിതാ ഗുരു ദൈവം …!”
സമൂഹത്തിനും .., നിയമത്തിനും .., ഇതില്‍ ഒരു പാടു കാര്യങ്ങള്‍ ചെയ്യുവാനുണ്ട് …!, രാഷ്ടത്തിന്റെ .., നാളത്തെ നേടുംതൂണുകള്‍ .., ഇന്നേ ബാല്യത്തില്‍ കൊഴിഞ്ഞു വീഴാതിരിക്കട്ടെ…!, അവരെ ആ രീതിയില്‍ എത്തിച്ചേര്‍ത്ത .., ഞാനടക്കമുള്ള ഈ സമൂഹത്തിന് .., അതിനു നേരെ കണ്ണടക്കാനാകില്ല ….!
ഇല്ലെങ്കില്‍ നാളത്തെ രാഷ്ട്ര ശില്പികളെയോര്ത്ത് നാം .., കണ്ണു നനയിക്കേണ്ടിവരും ..!