കുട്ടിക്കാലം.. ആ വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസില്‍ ഓടിയെത്തും പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത ആ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍.ജീവിതത്തില്‍ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്നാല്‍ ജീവന്റെ ഓരോ തുടിപ്പിലും ജീവനുള്ള ഓര്‍മകളായി തങ്ങി നില്‍കുന്ന എന്റെ ആ കുട്ടിക്കാലത്തിന്റെ ചില താളുകള്‍ ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ തുറക്കുന്നു.

കുട്ടിക്കാലം എന്നുപറയുമ്പോള്‍ ആദ്യം ന്റെ മനസ്സില്‍ ഓടിഎത്തുന്നത് മാമടെ വീടാണ്(അമ്മമമയുടെവീട്).രണ്ടുമാസത്തെ സ്‌കൂള്‍ അവധിക്ക് കാത്തിരിക്കും മാമടെ വീട്ടിലേക്ക് ഓടാന്‍.അച്ഛന് ഞങ്ങള്‍ എങ്ങോട്ടു പോകുന്നതും ഇഷ്ടമല്ല,പ്രത്യേകിച്ച് ഞാന്‍,ന്റെ വായക്ക് വിശ്രമിക്കാന്‍ ഒരു മിനിട്ടുപോലും ഞാന്‍ സമയം കൊടുക്കാറില്ല,അച്ഛനും അമ്മയും പറയും

‘ആ ചെക്കന്‍ എവിടെ ഇല്ലെങ്കില്‍ വീട് ചത്ത പോലെ’ന്ന്!

അത്രക്ക് വായാടിയും തല്ലുകൊള്ളിയുമായിരുന്നു ഞാന്‍(അതിപ്പോഴും അങ്ങനെത്തന്നെ).അങ്ങനെ സ്‌കൂളിന് അവധി കിട്ടിയാല്‍ അച്ഛനോട് ചോദിക്കാന്‍ ഏട്ടനും ചേച്ചിക്കും പേടിയാ.ആ ഡ്യൂട്ടി എനിക്കു തന്നെ എപ്പോഴും കിട്ടും,കാരണം എനിക്ക് പേടിക്ക് ഒട്ടും കുറവില്ലെങ്കില്‍ നാണം എന്നു പറയുന്ന സാധനം എന്റെ അടുത്തൂടെ പോയിട്ടില്ല.അങ്ങനെ അച്ഛനോട് സമ്മതം ചോദിക്കുന്ന ആ വലിയ യജ്ഞ0 കഴിഞ്ഞ് ആ സമ്മതപത്രവുമായി ഞ്ഞങ്ങള്‍ അമ്മാവന്റെ വീട്ടിലേക്ക്,അതായത് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള കണ്ണന്നുര്‍ എന്ന ഗ്രാമത്തിലെ ‘വെട്ടുക്കാട്ടുവളപ്പില്‍’ എന്ന തറവാട്ടില്‍ നിന്നും പാലക്കാട് ജില്ലയിലെത്തന്നെ തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്തിലെ ‘തെങ്ങുംതൊടി’ എന്ന തറവാട്ടിലേക്ക്,പഴയകാലത്തെ പേടിപ്പിക്കുന്ന നീളവും,മുഖവും,ശബ്ദവുമുള്ള കടും പച്ചയും ഇളം പച്ചയും നിറം പൂശിയ ‘മയില്‍വാഹനം’ എന്ന് നാമധേയമുള്ള ബസില്‍ ഒരു അമ്പരപ്പിക്കുന്ന യാത്ര!

ഒരുപാടു തെങ്ങുകള്‍ക്കും മനോഹരങ്ങളായ ഒന്നില്‍ നിന്നും മറ്റൊന്നിനെ വേര്‍തിരിച്ചറിയാത്ത ഒരുപാട് കവുങ്ങുകള്‍ക്കും ഇടയിലുള്ള മൂന്ന്! വീട്.ഇതില്‍ കിഴക്കേ വീടിനെ ലക്ഷ്യമാക്കി ബസ് നിര്‍ത്തിയാല്‍ ഞങ്ങളോടും.അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവും എന്റെ പ്രിയപ്പെട്ട,ഞങ്ങളെ സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന,ഞങ്ങളെ കണ്ടാല്‍ സന്തോഷം കൊണ്ട് മനസുതുറന്നു ചിരിക്കുന്ന എന്റെ അമ്മമ്മ.ചെല്ലുമ്പോഴേക്കും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള എല്ലാ പലഹാരങ്ങളും ഉണ്ടാക്കിത്തരും. ഭക്ഷണത്തിന്റെ ഒരു ആരാധകനയതുകൊണ്ട് ആ ഓര്‍മ്മകളാണ് ആദ്യം ഓടിയെത്താ.ആ പലഹാരങ്ങള്‍ കഴിച്ചുകഴിഞ്ഞ് പിന്നെ വര്‍ക്കിംഗ്ഡ്രസ്സ് ഇട്ട് കളിക്കാന്‍വേണ്ടി ഒരോട്ടം.ആ മൂന്നു വീട്ടിലെ കുട്ടികളും ഞങ്ങളും പിന്നെ ഞങ്ങളെ പോലെ തന്നെ വിരുന്നു വന്ന വേറെകുട്ടികളും എല്ലാവരുംകൂടി കുറഞ്ഞത് ഒരുപത്തുപതിനഞ്ചുപേരുണ്ടാവും.ഇതില്‍ ഗ്രൂപ്പുകളുണ്ട്‌ട്ടോ,എല്ലാവരും ഒരുമിച്ച് എപ്പോഴും ഉണ്ടാവില്ല.പിന്നെ കളിയുടെ മാലപ്പടക്കം,അടിപിടി,കരച്ചില്‍,തെറ്റല്‍,അങ്ങിനെആകെ പൊടിപൂരം.വിശന്നാല്‍ അമ്മമ്മേടെ അടുത്തേക്ക് ഓടും.ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഓവര്‍ടൈം ഡ്യൂട്ടിപോലെവീണ്ടുംഓടും. കള്ളനും പോലീസും, ഒളിച്ചുകളി,ഉഞ്ഞാലാട്ടം,കല്ലുളി,കക്കുകളി, തൊട്ടുകളി, ഏറുംപന്ത്, ലണ്ടന്‍ലണ്ടന്‍, ചോറുംകൂട്ടാനുംവച്ചുകളി,ഓലയും കമ്പുമെടുത്തു വീടുനിര്‍മ്മാണം,അമ്മമ്മ കാണാതെ ജാതിക്കായ പറിക്കല്‍ അങ്ങനെ നീളുന്നു പകല്‍ കലാപരിപാടികള്‍.

കളിയെല്ലാം കഴിഞ്ഞ് വൈകുന്നേരം എല്ലാവരുംകൂടി ‘തൂതപ്പുഴ’യിലേക്കൊരു മാര്‍ച്ച്.പിന്നെ രണ്ടുമൂന്നു മണിക്കൂര്‍ പുഴയെ തലകീഴായി മറിക്കാനുള്ള ശ്രമം തന്നെ.ആ കിരാത നീരാട്ടം കഴിഞ്ഞു വീണ്ടും അമ്മമ്മേടെ അടുത്തേക്ക്.പുഴയിലെ വര്‍ക്ക് കാരണം നല്ല വിശപ്പുണ്ടാകും.വലിയമാമെന്റെ ചായക്കടയില്‍ നിന്നും ഞങ്ങള്‍ക്ക് പലഹാരങ്ങള്‍ എത്തിയിട്ടുണ്ടാവും,ആ നമ്മുടെ നാടന്‍ ചായക്കടികള്‍പഴംപൊരി,പരിപ്പുവട,സുക്യേന്‍,ബോണ്ട,വട,നെയ്യപ്പം തുടങ്ങിയവ.ഇതില്‍ ഏതെങ്ങിലും രണ്ടോ മൂന്നോ എന്നുണ്ടാവും.അത് വയറുനിറച്ചു കഴിക്കും.ഇതില്‍ പഴംപൊരിയാ എനിക്കേറ്റവും ഇഷ്ട്ടം,ഈ പ്രിയം കാരണം ബിന്ദുമേമ(അമ്മേടെ ചെറിയ അനുജത്തി)എന്നെ ആ പേരാ വിളിയ്ക്കാ.കഴിച്ചു കഴിഞ്ഞാ വിശ്രമിയ്ക്കാന്‍ എവിടെ സമയം ഓവര്‍ടൈം ഡ്യൂട്ടിയല്ലേ,വീണ്ടും ഓടും തറവാട്ടിലേയ്ക്ക്.പിന്നെ രാത്രി കലാപരിപാടികള്‍ കള്ളനും പോലീസും എഴുതിക്കളി,നൂറാം കോല്,വളപ്പൊട്ടുക്കളി,അക്കുത്തിക്കുത്താന,പുളുവടിക്കല്‍ തുടങ്ങി അങ്ങനെ നീളുന്നു.എല്ലാ കലാപരിപാടികളും കഴിഞ്ഞാല്‍ അമ്മമ്മ്‌ടെ അടുത്തേക്ക് ആരെങ്കിലും കൊണ്ടുവിടും.ഒറ്റയ്ക്ക് വരണതാ എനിയ്ക്കിഷ്ട്ടം,അങ്ങിനെ ഒറ്റയ്ക്കു വന്നാല്‍ എന്റെ പേടിച്ചുള്ള നിലവിളി ബാക്കിയുള്ളവര്‍ക്കൊരു ഒരു ശല്യമാവണ്ടാന്നു കരുതി, ഒരു സത്കര്‍മ്മം അത്രമാത്രം.പിന്നെ അത്താഴം കഴിച്ച് അമ്മമ്മേടെ അടുത്തുകിടക്കും.അമ്മമ്മ കൈകൊണ്ട് തല ഇങ്ങിനെ തലോടും, ഹൊ……അതുപറയുമ്പോത്തന്നെ ആ സുഖം ഇപ്പോഴും ഇങ്ങിനെ മനസില്‍ വരുന്നു.കുറച്ചു കഴിഞ്ഞ അമ്മമ്മ എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം ചെയ്യും,ലൈറ്റ് ഓഫ് ചെയ്തുകളയും.എന്നോടാ കളി ഞാനുണ്ടോ തോറ്റുപിന്മാറുന്നു,ലൈറ്റ് കെടുത്തി അമ്മമ്മ കിടക്കേണ്ട താമസം എന്നാല്‍ ആവുന്ന ശകതി മുഴുവനും ഉപയോഗിച്ച് അമ്മമ്മേ ഞാന്‍ കെട്ടിപിടിക്കും.ഇടയ്ക്ക് അമ്മമ്മ ഇങ്ങനെപറയും ‘ഉണ്ണ്യേ ഇങ്ങനെ അമ്മമ്മേ കെട്ടിപിടിച്ചാ അമ്മമ്മ ചത്തുപോവും’.അത് ഞാന്‍ കേള്ക്കാറൊക്കെയുണ്ട് പക്ഷേ മൈന്‍ഡ് ചെയ്യാറില്ല,മൈന്‍ഡ് ചെയ്താ ചാവുന്നത് ഞാനാവും, പേടിച്ചിട്ട്.

മാമന്റെ വീട്ടില്‍ ഒരു മുട്ടിക്കുടിയന്‍ മാവുണ്ട്,അതിലെ മാങ്ങ ഇങ്ങനെ മുട്ടിക്കുടിക്കാന്‍ ഞങ്ങള്‍ മത്സരിക്കും,അത്ര രസാ ആ മാങ്ങ.രാവിലെ ആവുമ്പോഴേക്കും ഒരുപാടു മാങ്ങ വീണിട്ടുണ്ടാവും,പക്ഷെ അവിടെ ഒരു പ്രശ്‌നമുണ്ട്,മൂന്നുവീട്ടുകര്‍ക്കും മാങ്ങ എടുക്കാം ആദ്യം ആരുപോയി എടുക്കുന്നുവോ അവര്‍ക്ക് കിട്ടും.അതുകൊണ്ട് ചില ദിവസങ്ങളില്‍ ഞാനും അമ്മമ്മേം പിന്നെ സുധാമാമേം കൂടി രാവിലെ നേരത്തെ പോയി മാങ്ങ പെറുക്കും,ഒരുപാട് മാങ്ങ കിട്ടും.ആ മാങ്ങേടെ മണം മൂക്കില്‍ തട്ടിയാല്‍മതി പിന്നെ അത് തിന്നാതിരിക്കാന്‍പറ്റില്ല.അമ്മമ്മ അതുകൊണ്ട് മാങ്ങാപുളിശ്ശേരിവയ്ക്കും,എല്ലാര്‍ക്കും നല്ല ഇഷ്ട്ടാ,പക്ഷെ അതുമാത്രം എനിക്കിഷ്ടല്ലട്ടോ…..ഇന്ന് മാമന്റെ വീട്ടില്‍ എത്തിയാല്‍ ആ മാവ് നിന്നിരുന്ന സ്ഥലം മാത്രമേ ഞാന്‍ കാണാറുള്ളൂ.

അങ്ങിനെഎട്ടുപത്തുദിവസങ്ങള്‍ കടന്നുപോകും,അതു കഴിഞ്ഞാപിന്നെ എനിക്കു അമ്മെ കാണാന്‍ തോന്നലുതുടങ്ങും.അങ്ങിനെ മനസ്സില്‍ കാണാനുള്ള ആഗ്രഹം തളംകെട്ടിനില്‍ക്കുമ്പോഴാവും എന്തെങ്കിലും വികൃതി കാട്ടിയതിന് അമ്മമ്മയുടെ വക വഴക്ക്.അതുകൂടിയായാല്‍ പിന്നെ എനിക്കു പിടിച്ചുനില്‍ക്കാനാവില്ല,ഞാന്‍ റോഡിന്റെ അടുത്തേക്ക് ഓടും എന്നിട്ട് ആരും കാണാതെ മതില്‍ ഇരുന്ന്! കരയും.ചീത്തപറഞ്ഞുകഴിഞ്ഞ് ഞാന്‍ ഓടിയാല്‍ അമ്മമ്മയ്ക്ക് കാര്യം പിടികിട്ടും.അമ്മമ്മ അവിടെവന്ന്! എന്നെ സമാധാനിപ്പിച്ച് എന്നെ കൊണ്ടുപോകും.ചീത്ത പറഞ്ഞതു പ്രമാണിച്ച് വീണ്ടും അമ്മയുടെ വക എന്തെങ്കിലും സ്‌പെഷ്യല്‍. കലത്തപ്പമോ ഉണ്ണിയപ്പമോ,നെയ്യപ്പമോ അങ്ങിനെ എന്തെങ്കിലും.ഇതാണ് പറയുന്നത് നമ്മള്‍ ആത്മാര്‍ത്ഥമായി എന്തെങ്കിലും ചെയ്താ അതിന്റെ കൂലി കിട്ടുംന്ന്!.ഞാന്‍ ആത്മാര്‍ഥമായി കരഞ്ഞു പലഹാരത്തിന്റെ രൂപത്തില്‍ എനിക്ക് കൂലിയും കിട്ടി.

അമ്മമ്മയുടെ വീട്ടിലെ കുട്ടിക്കാലദിവസങ്ങള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ഓടിയെത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്’എന്റെ ആദ്യത്തെ ബീഡിവലി’.ഇങ്ങനെ ഏതോ ഒരു അവധിക്കാലം,എനിക്ക് പ്രായമൊന്നും ഓര്‍മ്മയില്‍ വരുന്നില്ല,ഏകദേശം ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയാണ്ണ്!ന്ന്! തോന്നുന്നു.ഞാന്‍ നേരത്തെ പറഞ്ഞില്ലേ വലിമ്മാമ്മയ്‌ക്കൊരു ചായക്കട ഉണ്ടെന്ന്.ചായക്കടയ്ക്ക് ചേര്‍ന്ന്! അച്ഛാച്ചന്റെ(അമ്മെടെ വല്യച്ഛന്റെ) പലചരക്ക് കടയുണ്ട്.പൊറൊട്ട തിന്നണംന്ന്! തോന്ന്യ(എന്നും തോന്നും) അപ്പൊ ഓടും വല്യമാമെന്റെ കടയിലേയ്ക്ക്.പിന്നെ ആന കരിമ്പന തോട്ടത്തില്‍ കയറിയപോലെന്ന്! പറയില്ലേ അതുതന്നെ.എന്റെ ആക്രാന്തം കണ്ട് മുന്നിലിരിയ്ക്കുന്ന പൊറോട്ടയും മുട്ടക്കറിയും വരെ ചില ദിവസങ്ങളില്‍ പേടിച്ചുപോയിട്ടുണ്ട്.ഒരു ദിവസം ഞങ്ങള്‍ കുട്ടികളെല്ലാവരും കൂടി പാടത്തേക്ക് ചാഞ്ഞുകിടക്കുന്ന മരത്തിന്റെ മുകളില്‍ തമ്പടിച്ചു.അപ്പോഴാണ് പാടത്തൂടെ ബീഡി വലിച്ച് ധ്രിതിയില്‍ നടന്നു പോകുന്ന ഇക്ക ഞങ്ങളുടെ കണ്ണില്‍ പെട്ടത്.ആ ബീഡി കണ്ടപ്പോ ഞങ്ങള്‍ക്കൊരു ആഗ്രഹം ബീഡി ഒന്നു വലിക്കണംന്ന്!.ചര്‍ച്ചകള്‍ ആരംഭിച്ചു, ഒരാള്‍ ചോദിച്ചു

‘ബീഡി എവിടെന്ന്! കിട്ടും?’

വേറെ ഒരാള്‍ അതിന് ഉത്തരം നല്‍കിക്കൊണ്ട് മുന്നോട്ട്

‘സുധമാമെടെ കീശേന്ന്!’. സഭയിലെ വേറൊരംഗം,

‘അയ്യോ അതുവേണ്ട സുധമാമ പിടിക്കും’

കാരണം കുട്ടിപട്ടാളത്തിന് ഒന്നു പോരല്ലോ,എല്ലാര്‍ക്കും വേണ്ടേ

പിന്നെ എന്താ വഴിയെന്ന്! ഞങള്‍ തലപുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി.അങ്ങനെ ഒടുവില്‍ ഒരു വഴിതെളിഞ്ഞു,’അച്ഛാച്ചന്റെ കടെന്ന്!’ എടുക്കാം.എവിടെന്ന്! എന്നതിന് ഉത്തരമായി.ഇനിയുള്ള ചോദ്യം ആര് എടുക്കും എന്നായി.അതിനായുള്ള ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുന്നു.ഒടുവില്‍ അച്ഛനോട് സമ്മതം ചോദിക്കുന്നതുപോലെ അതും എന്റെ തലയിലായി.

പിറ്റേ ദിവസം രണ്ടുംകല്‍പ്പിച്ച് ‘മിഷന്‍ ബീഡി’ എന്ന ആ ദൗത്യം നിറവേറ്റാന്‍ തീരുമാനിച്ചു ചായക്കടയിലേക്ക്.പോകുന്നതിന് മുന്‍പ് മൂത്രമൊഴിയ്ക്കാനുണ്ടോന്ന്! രണ്ടുമൂന്നു തവണ പരിശോധിച്ചു.കാരണം സപ്പോസ് എന്റെ ഈ ദൗത്യം എങ്ങാനും വല്യമ്മാമനോ അച്ഛാച്ചനോ കയ്യോടെ പിടിച്ചാല്‍ ഞാന്‍ എന്തായാലും പേടിയ്ക്കും,കുട്ടിക്കാലത്ത് എനിക്ക് പ്രത്യേകമായ ഒരു വൃത്തികെട്ട സ്വഭാവമുണ്ടായിരുന്നു,പേടിച്ച എല്ലാവര്‍ക്കും ആദ്യം കരച്ചിലല്ലേ വരാ പക്ഷെ എനിക്ക് ആദ്യം മൂത്രമൊഴിക്കാനാ വരാ എന്നിട്ടേ കരച്ചില്‍ വരൂ.അങ്ങിനെ ആ സാഹചര്യത്തില്‍ അവരെന്നെ പിടിച്ചാല്‍ അവരോട് പറയാന് പറ്റോ,’ഒരു മിനുട്ട് ഞാന്‍ മൂത്രമോഴിച്ചുവരാ’ന്ന്! ഇല്ല,പക്ഷെ അതു പറഞ്ഞാ ആ യന്ത്രത്തിനു മനസിലാവോ അത് വല്ല ടൈംബോംബ് പോലെയാ ഒരു സമയം കഴിഞ്ഞാ ടാങ്കാ പൊട്ടും,പിന്നെ ട്രൌസര്‍ വെള്ളപൊക്കം വന്ന പ്രദേശം പോലെയാവും.എന്തിനാ ആ കീറിയ ട്രൌസറിന്റെ ആകെയുള്ള വീടും കിടപ്പാടവും വെള്ളത്തില്‍ മുക്കുന്നത്ന്ന്! വച്ചാ ഞാന്‍ മുന്പരിശോധന നടത്ത്യെ.നേരത്തെ പറഞ്ഞപോലെ ഒരു സത്കര്‍മ്മം.അങ്ങിനെ പതിവുപോലെ ഞാന്‍ വല്ല്യമാമെന്റെ കടയില്‍ കയറി പൊറോട്ടയുടേയും മുട്ടക്കറിയുടെയും വെറുപ്പ് സമ്പാദിച്ചു.പിന്നീട് എന്നത്തേയും പോലെ എരിവുമാറ്റാന്‍ അച്ഛാച്ചന്റെ കടയിലേയ്ക്ക് പോയി.അച്ഛാച്ച്ചന്‍ എന്നെ കാണുമ്പോഴേക്കും എല്ലാ ഭാരണിലേം മി0)യി എടുത്തുതരും.അങ്ങിനെ ഒരു അരിച്ചാക്കിന്റെ മുകളിലിരുന്ന്! ബോളുപോലുള്ള ഒരു കടല മിട്ടായി വായിലിട്ടു.അതു കുറച്ചു വലുതായിരുന്നു,പുറത്തെടുക്കാനും വയ്യ,ഇറക്കാനും വയ്യ,ഒരുമാതിരി പാമ്പ് ഇര വിഴുങ്ങിയ പോലെയായി,കണ്ണും തുറിച്ച് കുറച്ചുനേരം അതേ ഇരിപ്പിരുന്നു.കുറച്ചുകഴിഞ്ഞപ്പോ അത് പൊടിഞ്ഞ് ഏകദേശം എന്റെ വായയും പല്ലും ചലിപ്പിയ്ക്കാന്‍ പറ്റുമെന്നായി.കിട്ടിയ അവസരം മുതലെടുത്ത് ഞാനെന്റെ പലകപ്പല്ലുകൊണ്ട് അതിനെ തവിടുപൊടിയാക്കി വര്‍ദ്ധിത പ്രതികാരത്തോടെ ഞാനതിനെ അകത്താക്കി.ഒരു വട്ടം പൂച്ച ചൂടുവെള്ളത്തില്‍ ചാടിയാല്‍ ഒരു പേടിണ്ടാവുമല്ലോ അത്‌പോലെ ഞാനെന്റെ കൈയ്യിലെ ശേഷിയ്ക്കുന്ന ആ കടല മി0)യി ഭരണിയില്‍തന്നെ ഇട്ടു.കുറച്ചു കഴിഞ്ഞപ്പോള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുവന്നു. അച്ഛാച്ച്ചന്‍ സ്റ്റൂളില്‍നിന്ന്! എഴുന്നേറ്റ് സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ എണീറ്റു. അച്ഛാച്ച്ചന്‍ ഇരിയ്ക്കുന്നതിന്റെ പിറകിലായാണ്ണ്! കാജാ ബീഡി,ദിനേശ് ബീഡി തുടങ്ങിയ ബീഡികളുടെ സ്ഥാനം.ഭാഗ്യമെന്നുപറയട്ടെ വന്ന ആള്‍ക്ക് വേണ്ടത് അരി അതും എന്റെ ചന്തി ചുമന്നുനില്‍ക്കുന്ന ആ ചാക്കിലെ അരി. അച്ഛാച്ച്ചന്‍ എന്നോടുപോയി സ്റ്റൂളിലിരിക്കാന്‍ പറഞ്ഞു.ലോട്ടറി അടിച്ചപോലെ ഞാന്‍ ഓടിച്ചെന്ന് സ്റ്റൂളിലിരുന്നു. എന്നിട്ട് അച്ഛാച്ച്ചന്‍ തിരിഞ്ഞതക്കം നോക്കി ഏതോ ഒരു ബീഡി പാക്കെറ്റ് എടുത്ത് കീശയിലിട്ടു.ദൗത്യം പൂര്‍ത്തിയാക്കിയ സന്തോഷമോ അഹങ്കാരമോ എന്തോ എനിക്ക് അകെ ഒരു പ്രത്യേക ഫീലിംഗ്, ഞാന്‍ ആരൊക്കയോ ആണെന്നതോന്നല്‍.പിന്നെ ഒന്നും നോക്കില ‘അച്ഛാചാച്ചാ ഞാന്‍ പൂവ്വാ’

എന്ന്! ഗമയിലൊരു പറച്ചില്‍.

‘നോക്കി പോണം, അരൂലുടെ പോണം, വണ്ടി വരണത് നോക്കണംട്ടോ’

വത്സല്യതോടെയുള്ള ആ ഉപദേശം അച്ഛാച്ച്ചാന്‍ അന്നും തെറ്റിച്ചില്ല.പിന്നെ ഞാന്‍ സ്റ്റൂളില്‍ നിന്നൊരു എഴുന്നെക്കല്‍.അപ്പൊത്തന്നെ താഴെ എന്തോ ഒന്ന്! വീണ ശബ്ദം,ഞാന്‍ താഴെ നോക്കി.ആ പട്ടി പോക്കറ്റ് എന്നെ ചതിച്ചു.അതിന് ഓട്ട ഉണ്ടായിരുന്നു.അതൊരു ദീനം പിടിച്ച പോക്കറ്റ് ആണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.ഹൊ പിന്നീട് അതൊന്നു നിലത്തുനിന്ന്! എടുക്കാന്‍ ഞാന്‍ പെട്ടപാട്.അവസാനം ഒരുവിധത്തില്‍ ഞാന്‍ അതെടുത്തു മറ്റേ കീശേല്‍ ഇട്ടു.ഹൊ ഭാഗ്യം ആ പോക്കറ്റിന് കേടൊന്നുമില്ല.ദൈവം മനുഷ്യന് രണ്ടു കിഡ്‌നി തന്നപോലെ തയ്യല്‍ക്കാരനു ട്രൌസറിന് രണ്ടു കീശ വെയ്ക്കാന്‍ തോന്നിയത് ഉപകാരമായി എന്നു തോന്നിയ നിമിഷം.പിന്നെ പതുക്കെ നടന്നു കട കണ്ണില്‍ നിന്ന്! മറഞ്ഞപ്പോ ഒരറ്റ ഓട്ടം വച്ചുകൊടുത്തു വീട്ടിലേക്ക്.വീട്ടില്‍ ചെന്നപ്പൊ അവരാരും അവിടെ ഉണ്ടാര്‍ന്നില,അപ്പൊ ഞാനത് ഭദ്രമായി ഒരു സ്ഥലത്ത് സൂക്ഷിച്ചു.പിറ്റേ ദിവസം കൊച്ചുപട്ടാളം ഒത്തുകൂടി.എനിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം.അടുക്കള ഭാഗത്തേക്ക് ഓടിചെന്ന്! തീപ്പെട്ടി അടിച്ചുമാറ്റി പാടത്തേയ്ക്ക് ചാഞ്ഞുകിടന്നുറങ്ങുന്ന മരത്തെ ലക്ഷ്യമാക്കി ഞങ്ങളോടി.പിന്നെ ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ ഭേദമില്ലാതെ എല്ലാവരും വലിക്കുന്നു,പുക പുറത്തേയ്ക്ക് തുപ്പുന്നു,മൂക്കിലൂടെ പുകവരുത്താന്‍ ശ്രമിച്ച ഞാനടക്കമുള്ളവര്‍ ചുമയ്ക്കുന്നു,ബീഡിടെ തീ കെട്ടവര്‍ വീണ്ടും കത്തിയ്ക്കുന്നു,ബീഡി കഴിഞ്ഞപ്പൊ മട്ടികൊള്ളി പൊട്ടിച്ച് ബീടിയാക്കുന്നു അങ്ങിനെ ആകെയൊരു പോകാലയം.അടിച്ച്‌പോളിച്ചു എന്ന് പറയുന്നപോലെ വലിച്ചുപൊകച്ചു.മൂക്കിലൂടെ പുകവരുത്താന്‍ ശ്രമിച്ചപ്പോ ചുമച്ചതോ,അതോ അതിന്റെ വൃത്തികെട്ട ഗന്ധമോ, അതോ വളര്‍ന്നപ്പൊ ഉണ്ടായ തിരിച്ചറിവോ എന്താന്ന്! അറിയില്ല,പിന്നീടൊരിക്കലും ഞാനത് പരീക്ഷിച്ചിട്ടില്ല,പരീക്ഷിയ്ക്കണംന്ന്! തോന്നീട്ടുംല്ല്യ.

ഇപ്പൊ സമയം രാവിലെ മൂന്നുമണി,തിയ്യതി 24/4/12 .ഇന്ന്! അല്ലെങ്കില്‍ ഇന്നലെ എന്നെ ഈ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തിയത് വേറെ ആരുമല്ല അമ്മമ്മ തന്നെ.കാരണം എനിയ്‌ക്കെന്നും ഇഷ്ട്ടമുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി തരാറുള്ള ആ അമ്മമ്മ ഇപ്പൊ ഒരു തുള്ളി വെള്ളം നേരാവണ്ണം കുടിയ്ക്കാന്‍ പറ്റാതെ ആശുപത്രിയില്‍ കിടക്കുന്നു.എന്താ ചെയ്യാ കാന്‍സെറന്ന ആ വൃത്തിക്കെട്ട ജന്തുവിന് പെറ്റുപെരുകാന്‍ എന്റെ അമ്മമ്മേടെ,ഞാനെന്നും മുറുക്കെ കെട്ടിപിടിക്കുന്ന ആ ഉദരമേ കണ്ടുള്ളൂ.എന്നും അമ്പലത്തില്‍ പോകാറുള്ള അമ്മമ്മയ്ക്ക് ദൈവം കൊടുത്ത അനുഗ്രഹം.കുറച്ചു ദിവസംമുന്‍പ് ഞാന്‍ അമ്മമ്മേ വിളിച്ചിരുന്നു,അപ്പൊ അമ്മമ്മ അമ്പലത്തിലാ;അപ്പൊ ഞാന്‍ ചോദിച്ചു ‘അമ്മമ്മേ ഇങ്ങനെ എന്നും അമ്പലത്തില്‌പോയി പ്രാര്‍ത്ഥിച്ചിട്ടും അമ്മയ്ക്ക് ദൈവം ഇതല്ലേ തന്നത്,പിന്നെ എന്തിനാ ആ വിളികേള്‍ക്കാത്ത ദൈവത്തിന്റെ അടുത്തേക്ക് വീണ്ടും പോയെ’ അപ്പൊ അമ്മമ്മ തന്ന ഉത്തരം കേള്‍ക്കണോ ‘ഉണ്ണ്യേ അങ്ങിനെ പറയല്ലേ ഇത്രക്കെ കേടുണ്ടായിട്ടും എനിക്ക് ഈ അമ്പലത്തില് വരാന്‍ പറ്റനില്ല്യെ അത് ദൈവം ഒപ്പണ്ടാവുന്നോണ്ടല്ലേ,ഒക്കെ ശരിയാവും.’

‘കൃഷ്ണാ ന്റെ അമ്മമ്മേ വേദനിപ്പിയ്ക്കല്ലേ………………………………………………’

 

You May Also Like

ഓഫര്‍ – കഥ – ജുവരിയ സലാം

സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈല്‍ ഈണത്തില്‍ പാടാന്‍ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു. ജപം പകുതിയില്‍ നിറുത്തി ഫോണ്‍ ചെവിയിലേക്ക് അടുപ്പിച്ചപ്പോള്‍ അങ്ങേതലക്കല്‍ ഒരു കിളിമൊഴി.

നിങ്ങളറിഞ്ഞോ ! ഉണ്ണികൃഷ്ണൻ തന്റെ ഗാഥയെ കണ്ടുമുട്ടി സ്വന്തമാക്കി !

രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞാൽ പഴനിമലയുടെ ചുവട്ടിലെത്താം.. ഉണ്ണികൃഷ്ണന്റെ കാർ പഴനി നഗരത്തിലേക്ക് പ്രവേശിച്ചു.. സമയം ഏതാണ്ട് രാത്രി ഒമ്പത് മണിയായിരിക്കുന്നു… കുറച്ചകലെയായി പഴനിമലയിലെ വെളിച്ചം കാണുന്നുണ്ട്… രാത്രിയിൽ

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(3) – ബൈജു ജോര്‍ജ്ജ്

‘അപ്പമോ ….?”, ഞാന്‍ ഒന്നമ്പരന്നു ; ജോലിയെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങളില്‍ ഞാന്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത ഒന്നായിരുന്നു അത് …..! , അപ്പം തിന്ന് പരിചയം ഉണ്ടെന്നല്ലാതെ , അതുണ്ടാക്കുന്ന വിധം എനിക്ക് അജ്ഞാതം ആയിരുന്നു ….!

മലയാളത്തിൽ സംസാരിച്ച് വിജയ് കേരളത്തിലെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി – വൈറലായ വീഡിയോ ഇതാ

ഗോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയ്, തന്നെ കാണാൻ തടിച്ചുകൂടിയ ആരാധകരോട് മലയാളത്തിൽ…