Literature
വാക്കുകള്‍ പണ്ട് ഒന്നായിരുന്നു – ഐശ്വര്യ.എസ്.മാളു
വാക്കുകളെല്ലാം പണ്ട് ഒന്നായിരുന്നു …
മഴത്തുള്ളികള്‍ പൊട്ടിത്തെറിക്കുംപോലെ അവരൊന്നില് നിന്നും പലതായി…
118 total views

വാക്കുകളെല്ലാം പണ്ട് ഒന്നായിരുന്നു …
മഴത്തുള്ളികള്‍ പൊട്ടിത്തെറിക്കുംപോലെ അവരൊന്നില് നിന്നും പലതായി…
എഴുത്തിന്റെ വിരല്‍തുമ്പിലെ അക്ഷരങ്ങളാകാന്വേണ്ടി …
ആ വാക്കുകളെ ഹൃദയത്തിലേറ്റിയ കാമുകിയുടെ ചുണ്ടിലെ പുഞ്ചിരിയാകാന്‍ വേണ്ടി …
ആ പുഞ്ചിരിയിലാഴ്ന്നു തലോടിയ കാറ്റിന്റെ നാണമാകാന് വേണ്ടി…
കാറ്റ് ചെന്ന് താലോടിയ കാട്ടുമുല്ലകളുടെ ആദ്യത്തെ മൊട്ടായി വിരിയാന്‍ വേണ്ടി…
മുല്ലമൊട്ടിനു ചെമ്പകത്തോട് തോന്നിയ പ്രണയം പറഞ്ഞ രാത്രിയുടെ യാമമാകനായി…
രാത്രിക്ക് ചുവപ്പണിഞ്ഞ സൂര്യന്റെ ആദ്യത്തെ കഷണങ്ങള്‍ ആയി…
സുര്യന്റെ പ്രകാശത്തിനു ആഴമേകിയ ഭൂമിയുടെ ഗന്ധമാകാന്‍ വേണ്ടി…
ഭൂമിയെ ഈറനണിയിച്ച ആദ്യത്തെ മഴതുള്ളിയാകാന് വേണ്ടി…
മഴയുടെ വെമ്പലിനു നിര്‍വൃതി നല്കിയ സമുദ്രമത്തിന്റെ നീലച്ചയാകാന് വേണ്ടി…
ആ സമുദ്രത്തിന്റെ അടിത്തട്ടിനു ആര്‍ദ്രം നിറച്ച പവിഴപ്പുറ്റുകളാകാന് വേണ്ടി…
പവിഴപ്പുറ്റുകള്‍ക്ക് വര്‍ണ്ണം നല്കിയ മഴവില്ലുകളാകാന് വേണ്ടി…
ആ മഴവില്ലിനെ കണ്ണുകളില്‍ കോര്‍ത്ത മാന്പേടയാകാനായി..
വാക്കുകള്‍ പണ്ട് ഒന്നായിരുന്നു…
ഒന്നായ ഹൃദയങ്ങളില്‍ അവരിന്നും ഒന്നിനെ നിറയ്ക്കുന്നു.
119 total views, 1 views today