വാട്ട്‌സ്ആപ്പില്‍ ഇനി സ്‌കൈപ്പ് കോളിംഗും

257

Skype-vs-WhatsApp

പ്രമുഖ മെസ്സേജിംഗ് സര്‍വീസായ വാട്ട്‌സാപ്പും , സൗജന്യ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പും പരസ്പരം കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ വോയിസ് കോളിംഗ് സൗകര്യമുള്‍പ്പെടുത്തുമെന്ന് വാട്ട്‌സാപ്പ് സി.ഇ.ഒ കിയോന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

മാര്‍ക്കറ്റ് ടെക് ബ്ലോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ., വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ ഐഫോണ്‍ വെര്‍ഷനില്‍ കോള്‍ ഹോള്‍ഡ്, കോള്‍ മ്യൂട്ട്, കോള്‍ നോാട്ടിഫിക്കേഷന്‍, കോള്‍ ലോഗ്, കോള്‍ വയാ സ്‌കൈപ്പ്, കോള്‍ ബാക്ക് മെസ്സേജ് ഉള്‍പ്പടെ നിരവധി വോയിസ് കോളിംഗ് ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ മൈക്രോസോഫ്റ്റ് ഓഹരിയുള്ളത് കാരണം, വാട്ട്‌സാപ്പ് സ്‌കൈപ്പുമായി കൈകോര്‍ത്തതില്‍ അത്ഭുതപ്പെടാനില്ല. 2011 ല്‍ സ്‌കൈപ്പുമായി ചേര്‍ന്ന് ഫേസ്ബുക്ക് വീഡിയോ ചാറ്റ് സൗകര്യം ഒരുക്കിയിരുന്നു.

ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷമായിരുന്നു വോയിസ് കോള്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വാട്ട്‌സാപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ വാട്ട്‌സപ്പിന്റെ എതിരാളികളായ വൈബര്‍, വിചാറ്റ് എന്നിവ വളരെ നേരത്തെ തന്നെ വോയിസ് കോളിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു