വാട്ട്‌സ്ആപ്പില്‍ ചീത്ത വിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, യു.എ.ഇ.യിലെ ജയില്‍ നിങ്ങളെ കാത്തിരിക്കുന്നു

264

whatsapp_boolokam
വാട്ട്‌സ്ആപ്പില്‍ എന്തും ചെയ്യാം എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. ആരും ഇതൊന്നും കാണാന്‍ പോകുന്നില്ല എന്ന തെറ്റായ വിശ്വാസം കൊണ്ടാവും ഇങ്ങനെ ആളുകള്‍ ചിന്തിക്കുന്നത്. പക്ഷെ, അത് ശരിക്കും ഒരു തെറ്റിധാരണ തന്നെയാണെന്ന് തെളിയിക്കുകയാണ് ഈ കോടതി വിധി.

അബുദാബിയില്‍ ആണ് ഈ സംഭവം നടന്നത്. പരാതിക്കാരനെ മെസേജിംഗ് ആപ്പ് ഉപയോഗിച്ച് ചീത്ത വിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. ആദ്യം 3,000 ദിര്‍ഹം ആയിരുന്നു കോടതി വിധിച്ച പിഴ. എന്നാല്‍, 250,000 ദിര്‍ഹം പിഴ എങ്കിലും ഈടാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത് പരാതിക്കാരന്റെ ഫോണില്‍ ലഭിച്ച മെസേജുകള്‍ ആയിരുന്നു.

അങ്ങനെ, കുറ്റം തെളിയിക്കാനും തെളിവ് സമര്‍പ്പിക്കാനും ഇപ്പോള്‍ ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഒക്കെ ആയിക്കഴിഞ്ഞു. എല്ലാവരും ജാഗ്രതൈ.