വാട്ട്‌സ് ആപ്പിന്റെ സൗജന്യ ഉപയോഗം അവസാനിപ്പിക്കുവാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നുവോ ?

175

9ad752f6314c5a55b1aec5e5ce8

മൊബൈല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതോടെ പലരുടെയും നെഞ്ച് കാളി തുടങ്ങിയിരിക്കുന്നു. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും എണ്ണം കുറക്കുകയും ചെയ്ത എസ്.എം.എസുകള്‍ക്ക് പകരം മൊബൈല്‍ പ്രേമികള്‍ക്ക് ആശ്വാസമായത് വാട്ട്‌സ് ആപ്പാണ്. ഒരു വര്‍ഷം സൗജന്യ ഉപയോഗത്തിന് ശേഷം കേവലം 54 രൂപയ്ക്ക് ഒരോ വര്‍ഷവും രജിസ്‌ട്രേഷന്‍ പുതുക്കാം.

എന്നാല്‍ ഇന്റര്‍നെറ്റ് ആഗോള കുത്തകയായി മാറുന്ന ഫേസ്ബുക്കിന്റെ കുടുംബത്തിലേക്ക് വാട്ട്‌സ് ആപ്പ് എത്തിയതോടെ സൗജന്യ ഉപയോഗം നിര്‍ത്തലാക്കുമോ എന്ന ഭയമാണ് എല്ലാവര്‍ക്കും. എന്നാല്‍ തല്ക്കാലം ഭയക്കേണ്ട എന്ന സൂചനയാണ് ഫേസ്ബുക്ക് നല്കുന്നത്. തല്സ്ഥിതി തുടരാനാണ് തീരുമാനമെന്ന് സുക്കര്‍ബെര്‍ഗ് വെളിപ്പെടുത്തി. സൗജന്യ രജിസ്‌ട്രേഷന്‍ തുടരാനാണ് കമ്പനിയുടെ പദ്ധതി

വാട്ട്‌സ്ആപ് ഏറ്റെടുക്കല്‍ സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ലോകം കാത്തിരുന്ന ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായത്. 19 ബില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കലെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫേസ്ബുക്ക് ഓഹരിയുടെ വില വര്‍ധിച്ചതോടെ ഏതാണ്ട് 22 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. വാട്ട്‌സ്ആപിന്റെ സഹസ്ഥാപകനും സിഇഒയുമായ ജാന്‍ കോമിനെ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തി.