വാട്ട്‌സ് ആപ്പിന് പണി കൊടുക്കാന്‍  ഗൂഗിള്‍ തയ്യാറെടുക്കുന്നു 

148

chat-google

വാട്ട്‌സ് ആപ്പിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ കാലങ്ങളായി ശ്രമിച്ചിരുന്നു, അപ്പോഴാണ് ചിരവൈരികളായ ഫേസ്ബുക്ക് തന്നെ വാട്ട്‌സ് ആപ്പിനെ വിലകൊടുത്ത് സ്വന്തമാക്കിയത്. അതും ഗൂഗില്‍ പറഞ്ഞതിന്റെ ഇരട്ടി വില നല്കി. അപ്പോള്‍ പിന്നെ എങ്ങനെ ഗൂഗിള്‍ കയ്യുംകെട്ടി നോക്കി നില്ക്കും ? വാട്‌സ് ആപ്പിന് ബദലായി ഒരുഗ്രന്‍ എതിരാളിയെ ഇറക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍

ഗൂഗിള്‍ വാട്‌സ് ആപ്പിന് വാഗ്ദാനം ചെയ്തത് 60,000 കോടി രൂപയായിരിരുന്നു. ഫേസ് ബുക്ക് വാട്‌സ് ആപ് ഏറ്റെടുത്തത് 1.2 ലക്ഷം കോടി രൂപ നല്‍കിയാണ്. വാട്‌സ് ആപ്പിനു സമാനമായ ഈ ആപ്‌ളിക്കേഷന്‍ അടുത്തവര്‍ഷത്തോടെ പുറത്തിറങ്ങുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ എല്ലാ ഭാഷകളെയും പിന്തുണയ്ക്കുന്ന സംവിധാനമാണ് ഗൂഗിള്‍ ഒരുക്കുന്നത് എന്നാണ് വിവരം. ശബ്ദം സന്ദേശമാക്കി മാറ്റാവുന്ന സംവിധാനവും ഉണ്ടാകും. ഗൂഗിളിന്റെ മെസഞ്ചര്‍ പൂര്‍ണമായും സൗജന്യമായിരിക്കും എന്നാണ് വാഗ്ദാനം. വാട്‌സ് ആപ്പിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്ക് വര്‍ഷം 53 രൂപ നിരക്ക് ഈടാക്കുന്നുണ്ട്.

Advertisements