വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ‘ദൃശ്യം’ തന്റേതല്ലെന്ന് മമ്മൂട്ടി

369

Mammootty-Wallpapers--(1)

തന്റെ പേരില്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം തന്റേതല്ലെന്ന് മെഗാ സ്റ്റാര്‍മമ്മൂട്ടി,. സിനിമ അഭിനയത്തിനായി മമൂട്ടി നല്കിയ പരസ്യമാണ് കുറച്ച് ദിവസങ്ങളാണ് വാട്ട്‌സ് ആപ്പിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമായി പ്രചരിക്കുന്നത്

‘കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാകാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക. പിഐ അബ്ദുള്ളകുട്ടി, അഡ്വക്കറ്റ്, മഞ്ചേരി’ അവസരങ്ങള്‍ തേടി മമ്മൂട്ടി നല്കിയതെന്ന് പറഞ്ഞ് പ്രചരിക്കുന്ന പരസ്യം ഇങ്ങനെ പറയുന്നു

വാട്‌സ് ആപ്പിലെ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി നല്‍കുന്ന വിശദീകരണം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലെടുത്ത ഫോട്ടോയാണത്. വാട്‌സാപ്പില്‍ ആദ്യം കണ്ടപ്പോള്‍ ഞാനും ആ പരസ്യവും അടിക്കുറിപ്പും ആസ്വദിച്ചിരുന്നു. പക്ഷെ പിന്നീട് ആരോ അതിലെ അടിക്കുറിപ്പ് മാറ്റി. അതോടെ ഈ പരസ്യം ഞാന്‍ കൊടുത്തതെന്ന പോലെയായി. ടെക്‌നോളജിയെ എങ്ങനെ നന്നായും മോശമായും ഉപയോഗിക്കാം എന്നതിന്റെ തെളിവാണിത്. അന്ന് ഇങ്ങനെ പരസ്യം കൊടുക്കാനൊന്നും പറ്റില്ല. പ്രൊഡക്ഷന്‍ കമ്പനികള്‍ നടീനടന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കൊടുക്കും. ഞാന്‍ അതിനും പോയിട്ടില്ല. സംവിധായകരെ നേരില്‍ പോയി കണ്ടിട്ടുണ്ട്. മമ്മൂട്ടി പറയുന്നു.