വന്നു കയറിയ ഉടനെ ഇതാ നിരോധനം വരുന്നു…
വാട്സ് അപ്പ് വഴി പരസ്പരം കോളുകള്‍ ചെയ്യാനുള്ള അവസരം ഇന്ത്യയില്‍ നിരോധിക്കാന്‍ ട്രായ് നീക്കം. മൊബൈല്‍ ഇന്റര്‍നെറ്റ് വഴി ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കുറഞ്ഞ നിരക്കില്‍ കോളുകള്‍ ചെയ്യാനുള്ള അവസരം ആളുകള്‍ക്ക് ലഭിച്ചതോട് കൂടി അത് ഏറ്റവും അധികം ബാധിച്ചത് രാജ്യത്തെ മൊബൈല്‍ നെറ്റ്വര്‍ക്കുകളെയാണ്. ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ കോളുകള്‍ക്ക് നിയന്ത്രം ഏര്‍പ്പെടുത്താന്‍ ട്രായ് ആലോചിക്കുന്നത്.
നേരത്തെ സ്കൈപില്‍ നിന്നും രാജ്യത്തെ ലാന്‍ഡ്ലൈന്‍ നമ്പരുകളിലേക്ക് വിളിക്കാന്‍ കഴിയുന്ന സൗകര്യം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. സ്കൈപിനെ കൂടാതെ, വൈബര്‍,ഐഎംഒ തുടങ്ങിയ വീഡിയോ കോളിംഗ് സേവനങ്ങളും രാജ്യത്ത് ലഭ്യമാണെങ്കിലും സോഷ്യല്‍ മീഡിയ രംഗത്തെ ഏറ്റവും ജനപ്രീതിയുള്ള വാട്സ്ആപ്പ് ഈ സേവനം തുടങ്ങിയപ്പോഴാണ് ജനങ്ങള്‍ വന്‍തോതില്‍ ഇതിലേക്ക് കടന്നു വരാന്‍ തുടങ്ങിയത്. അത്കൊണ്ട് തന്നെ ഉടനടി ഒരു പരിഹാരം കണ്ടില്ലെങ്കില്‍ രാജ്യത്തെ മൊബൈല്‍ നെറ്റ്വര്ക്കുകള് ഒക്കെ ഉടനടി തകിടം മറിയുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ട്രായ് നിയന്ത്രം ഏര്‍പ്പെടുത്തിയാല്‍ അത് ഒരു പൂര്‍ണ നിരോധനമാകാനാണ് സാധ്യത.