whatsapp2

ഇന്ന് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി വാട്സ് ആപ്പ് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് വാട്സ് ആപ്പ് ഉപയോഗിക്കതവരെ കണ്ടുപിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രവര്‍ത്തി തന്നെയാണ്..!

ഫോട്ടോയും വീഡിയോയും ഓഡിയോയും എന്നിങ്ങനെ എന്തും വാട്‌സ് ആപ്പിലൂടെ നിമിഷം കൊണ്ട് ഷെയര്‍ ചെയ്യാം. പക്ഷെ ഇങ്ങനെ ഷെയര്‍ ചെയ്യുന്നവയില്‍ നിങ്ങളുടെ സ്വകാര്യത ഉണ്ടോ? ഉണ്ടെകില്‍ ആ സ്വകാര്യത നിങ്ങള്‍ എങ്ങനെ സംരക്ഷിക്കും?

വാട്‌സ് ആപ്പിലൂടെ കൈമാറിയ സ്വകാര്യവിവരങ്ങള്‍ “നാട്ടിലെങ്ങും പാട്ടകുന്നത്” ഇപ്പോള്‍ ഒരു പതിവ് ചടങ്ങായി മാറുകയാണ് എന്ന് നമുക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. ഇങ്ങനെ അടുക്കള രഹസ്യം അങ്ങാടിപാട്ടായി മാറാതിരിക്കാന്‍ പ്രത്യേക കരുതലുകള്‍ നാം സ്വീകരിക്കണം.

പാസ്‌വേര്‍ഡോ ലോക്കോ ഉപയോഗിച്ച് വാട്‌സ് ആപ്പ് ലോക്ക് ചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ട വഴി. പക്ഷെ വാട്സ് ആപ്പില്‍ ഇങ്ങനെ ലോക്ക് ചെയ്യാന്‍ ഡയറക്റ്റ് ഓപ്ഷന്‍ ഇല്ല. അതുകൊണ്ട് തന്നെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക. മെസഞ്ചര്‍ ആന്‍ഡ് ചാറ്റ് ലോക്ക്, ലോക്ക് ഫോര്‍ വാട്‌സ്ആപ്പ് തുടങ്ങിയവയാണ് ഈ ആപ്പുകള്‍.

വളരെ രഹസ്യസ്വഭാവമുള്ളതും സ്വകാര്യതയുടെ അതിര്‍വരമ്പുകളില്‍ നില്‍ക്കുന്നതുമായ വിവരങ്ങള്‍ വാട്സ് ആപ്പ് വഴി അയക്കാതെയിരിക്കുക. അതായത് ബാങ്ക് അക്കൌണ്ട് ,പിന് നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ചു സ്വയം കുഴി തൊണ്ടരുത്.

ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപ്പുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഇമേജ് ഫോള്‍ഡറില്‍ നോമീഡിയ (.nomedia) ഫയല്‍ ഉണ്ടാക്കിയിട്ടാല്‍ ഗാലറിയില്‍ വാട്‌സ് ആപ്പ് ചിത്രങ്ങള്‍ വരില്ല. ആന്‍ഡ്രോയ്ഡ് ഫോണിലാണ് ഇത്. ഐ ഫോണില്‍ പ്രൈവസി സെറ്റിംഗ്‌സില്‍ തന്നെ ഇത് സെറ്റ് ചെയ്യാം.

എപ്പോഴൊക്കെ നമ്മള്‍ വാട്‌സ് ആപ്പ് നോക്കുന്നുണ്ടെന്ന് ആരൊക്കെ കാണണമെന്നതും സെറ്റ് ചെയ്യാന്‍ കഴിയും. കോണ്ടാക്ട്‌സില്‍ ഉള്ളവര്‍ക്ക് മാത്രമായി പ്രൊഫൈല്‍ പിക് പരിമിതപ്പെടുത്തുക.

ഓപ്പണ്‍ വൈ ഫൈയില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചാറ്റിന്റെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ത്താന്‍ സാധിച്ചെക്കുമെന്ന അപകടം മനസിലാക്കുക

ഈ മാര്‍ഗങ്ങള്‍ ഒക്കെ സ്വീകരിച്ചാല്‍ ഒരു പരിധി വരെ വാട്സ് ആപ്പില്‍ നിങ്ങള്‍ സുരക്ഷിതരാണ്‌.

You May Also Like

ആപ്പിള്‍ ഐഫോണ്‍ 6 നെ കണക്കിന് കളിയാക്കി സാംസങ്ങിന്റെ കിടിലന്‍ പരസ്യം – വീഡിയോ

നിലനില്പിനും ഒന്നാം സ്ഥാനത്തിനുമായി പരസ്പരം കുറ്റം പറച്ചിലുകള്‍ സ്വാഭാവികം. എങ്കിലും പേരെടുത്ത് ആരും വിമര്‍ശിക്കാറില്ല. പക്ഷേ സാംസങ്ങ് ആ കടുംകയും ചെയ്തു

നിങ്ങളുടെ സ്വകാര്യതയെ സുരക്ഷിതമാകാന്‍ ഒരു ആപ്ലിക്കേഷന്‍ – യാവോ..

നടിമാര്‍ ഉള്‍പ്പടെ പല പ്രമുഖരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ ആപ്ലിക്കേഷന് നല്ല പ്രചാരം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫേസ്ബുക്കിന് ഡിസ്‌ലൈക്ക് ബട്ടണ്‍ ഇല്ലാത്തതിന്റെ രഹസ്യം നിങ്ങള്‍ക്കറിയുമോ ..?

എല്ലാമുണ്ടെങ്കിലും ഫേസ്ബുക്കിന് ഒരു കുറവുണ്ട്. ‘ഡിസ്‌ലൈക്ക് ബട്ടണ്‍’

ലാപ്‌ടോപ്പ് ഫോണുമായി മൈക്രോസോഫ്റ്റ് എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ഫാബ്‌ലെറ്റ് വിസ്മയങ്ങള്‍ക്ക് ശേഷംമറ്റൊരു അതിഥി കൂടി മൊബൈല്‍ ഫോണ്‍ ശൃംഖലയിലേക്ക് എത്തുന്നു.