വാട്സ് ആപ് ഗ്രൂപ്പുകളില്‍ കണ്ടു വരുന്ന ചില സ്ഥിരം ക്ലീഷേ ഫ്രണ്ട്സ് !

923

new

അരോചകവും എന്നാല്‍ തമാശ നിറഞ്ഞതുമായ സവിശേഷതകളുളള സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപിള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടാകാവുന്ന വിചിത്ര സ്വഭാവമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കളെ ഇവിടെ പരിചയപ്പെടാം…

1. ഈ സുഹൃത്തിന് നിങ്ങളോട് എപ്പോഴും വാട്ട്‌സ്ആപില്‍ എന്തെങ്കിലും പറയാനുണ്ടാകും. ചിലപ്പോള്‍ മികച്ച ചിത്രങ്ങളായിരിക്കും അല്ലെങ്കില്‍ വിചിത്രമായ രസകരമായ കാര്‍ട്ടൂണുകളായിരിക്കും. ഇതിന് കാരണം അവര്‍ക്ക് മടുപ്പ് അനുഭവപ്പെടുന്നതുകൊണ്ടാവാം അല്ലെങ്കില്‍ അവര്‍ നിങ്ങളെ പ്രത്യേക സുഹൃത്തായി കാണുന്നതുകൊണ്ടാവാം.

2. അടുത്ത കൂട്ടര്‍ നിങ്ങള്‍ വിശദമായി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒറ്റ വാക്കുകൊണ്ട് മറുപടി നല്‍കുന്നു. അവരില്‍ നിന്ന് വര്‍ത്തമാനത്തില്‍ പങ്കാളിത്തം പ്രതീക്ഷിക്കുമ്പോള്‍, ഓകെ എന്ന ഒറ്റ വാക്ക് കൊണ്ട് അവസാനിപ്പിക്കുന്നത് തീര്‍ച്ചയായും അരോചകമാണ്

3. പറയുന്ന എല്ലാ കാര്യങ്ങളിലും സ്‌മൈലികളും ഇമോട്ടിക്കോണുകളും ഉപയോഗിക്കുന്നവരാണ് മൂന്നാമത്തെ തരക്കാര്‍.

4. ചിലര്‍ വാട്ട്‌സ്ആപില്‍ പ്രചരിക്കുന്ന ഒന്നു പോലും വിടാതെ എല്ലാ മെസേജുകളും ഫോര്‍വേഡ് ചെയ്യുന്നു.

5. മറ്റു ചിലര്‍ നിരന്തരം അവരുടെ സ്റ്റാറ്റസ് മെസേജുകള്‍ മാറ്റികൊണ്ടിരിക്കുന്നു.

6. തുടര്‍ച്ചയായി രക്ത ദാനത്തെക്കുറിച്ചും, പാവപ്പെട്ട കുട്ടികള്‍ക്ക് തുണി ശേഖരിക്കുന്നതിനെക്കുറിച്ചുമുളള മെസേജുകള്‍ പങ്കുവയ്ക്കുന്ന ചിലര്‍ ഉണ്ട്. സാമൂഹ്യ സേവനം നല്ലതാണെങ്കിലും തുടര്‍ച്ചയായി ഇത്തരം മെസേജുകള്‍ എത്തുമ്പോള്‍ അരോചകമാകാം.

7.  തമാശ നിറഞ്ഞതോ, വിവരങ്ങള്‍ ഉള്‍പ്പെടുന്നതോ എന്ന് വേണ്ട എല്ലാ തരത്തിലുളള ചിത്രങ്ങളും സുഹൃത്തുക്കളുമായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ ഉണ്ട്. ഈ സുഹൃത്ത് നിങ്ങളുളള പല ഗ്രൂപ്പുകളിലും അംഗമാണെങ്കില്‍ ഒരേ ചിത്രം തന്നെ നിങ്ങള്‍ക്ക് പല തവണ കാണേണ്ടി വരും.

8. ചിലരുടെ സ്റ്റാറ്റസ് മെസേജ് മിക്കവാറും ‘Hey There! I am using WhatsApp’ എന്നതായിരിക്കും. മാസങ്ങളായി വാട്ട്‌സ്ആപില്‍ വരാത്ത ഇവര്‍ പൊടുന്നനെ സന്ദേശങ്ങള്‍ അയയ്ക്കുന്നത് നിങ്ങളെ അല്‍ഭുതപ്പെടുത്തിയേക്കാം.

9. ചിലര്‍ നിങ്ങളെ നിങ്ങളുമായി ബന്ധമില്ലാത്ത അവരുടെ ഓഫീസ്, കോളേജ്, സ്‌കൂള്‍ എന്നിങ്ങനെയുളള ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്, തീര്‍ച്ചയായും നിങ്ങള്‍ക്ക് അരോചകമായി അനുഭവപ്പെടാം.

Advertisements