Apps
വാട്സ്ആപ്പിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം ട്രായ് ഉപേക്ഷിക്കുന്നു..
മൊബൈല്‍ ഉപയോക്താക്കളുടെ നിലപാട് കൂടി ഉള്‍ക്കൊണ്ടുള്ളതാണ് ട്രായിയുടെ തീരുമാനമെന്ന് കരുതുന്നു.
87 total views

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ മെസേജിംഗ്, കോളിംഗ് സംവിധാനങ്ങളായ വാട്ട്സ്ആപ്പ്, വൈബര്‍ തുടങ്ങിയ സൗജന്യ ആപ്പുകള്‍ക്ക് കണക്ടിവിറ്റി ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിന്മാറുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇത്തരമൊരു സൌജന്യ സംവിധാനത്തിന് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്താകമാനം ഉണ്ടായത്. മൊബൈല്‍ ഉപയോക്താക്കളുടെ നിലപാട് കൂടി ഉള്‍ക്കൊണ്ടുള്ളതാണ് ട്രായിയുടെ തീരുമാനമെന്ന് കരുതുന്നു.
വാട്സ്ആപ്പ്, സ്കൈപ്പ്, സ്നാപ്പ്ചാറ്റ്, വൈബര്‍ തുടങ്ങിയ സൗജന്യസേവനങ്ങള്‍ വ്യാപകമായതോടെ, തങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്നും അതിനാല്‍ ഇവയ്ക്ക് കണക്ടിവിറ്റി ചാര്‍ജ് ഈടാക്കണമെന്നും ഇന്ത്യന്‍ ടെലികോം കമ്പനികളാണ് ആവശ്യമുന്നയിച്ചിരുന്നത്. എസ്എംഎസുകളും കോളുകളും കുറഞ്ഞതോടെ പ്രതിവര്‍ഷം 5000 കോടി രൂപയിലേറെ നഷ്ടമുണ്ടെന്നാണ് കമ്പനികള്‍ വാദിച്ചത്.
അതേസമയം, ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ മൂന്നിലൊന്നും ഡാറ്റാ നിരക്കുകള്‍ വഴിയാണ് ലഭിക്കുന്നത്. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്തോറും ഈ ഇനത്തില്‍ വരുമാന വര്‍ധനയുണ്ടാകുമെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ട്രായ് ഈ ആവശ്യം തള്ളിയത്. ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യം പോലുമില്ലെന്നാണ് ട്രായ് നിലപാട്.
88 total views, 1 views today