“..വാണവരും വീണവരും..” – മലയാളസിനിമ 2014, ഒരു അവലോകനം..

0
229

2014-malayalam-films

150ഓളം ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞ വര്‍ഷം. അതില്‍ മിക്ക ചിത്രങ്ങളും പ്രേക്ഷകമനസുകളെ സ്പര്‍ശിക്കാന്‍ പോലും കഴിയാതെ കടന്നുപോയി. ഹിറ്റ് സംവിധായകരും, സൂപ്പര്‍താരങ്ങളും ഒന്നിച്ച വല ബിഗ്‌ ബട്ജറ്റ് ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടി എന്നത് മാത്രമല്ല, പ്രേക്ഷക കയ്യടി നേടാന്‍ കഴിഞ്ഞുമില്ല. പ്രേക്ഷകന്റെ ചിന്താഗതിക്കും ആസ്വാദനത്തിനും ഒപ്പം സഞ്ചരിച്ച ചിത്രങ്ങളെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

2014ഇല്‍ മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും നല്ല സിനിമയായി പറയാന്‍ കഴിയുക 1983 എന്ന ഐബ്രിഡ് ഷൈന്‍ ചിത്രമാണ്. ക്രിക്കറ്റിന്റെ ഗ്രാമീണ അന്തരീക്ഷം, മലയാളികള്‍ക്ക് മുന്‍പില്‍ വളരെ സാധാരണ ശൈലിയില്‍ പറഞ്ഞ സിനിമ, ഇപ്പോഴും പ്രേക്ഷകനൊപ്പമാണ് സഞ്ചരിച്ചിരുന്നത്. ഗ്രഹാതുരത്വം ഉണര്‍ത്തുന്ന പാടവും പറമ്പും തൊടികളും ഇടവഴിയുമെല്ലാം നിറഞ്ഞുനിന്ന 1983യാണ് 2014ലിലെ ബോക്സ് ഓഫീസ് ഹിട്ടുകളിലെ ഒന്നാമന്‍.

ജൂഡ് ആന്റണി സംവിധാനം നിര്‍വഹിച്ച് നിവിന്‍ പോളിയും, നസ്രിയയും അഭിനയിച്ച ഓം ശാന്തി ഓശാന എന്ന ചിത്രം 2014ലെ മികച്ച രണ്ടാമത്തെ ചിത്രമാണ്. പുതുമുഖ താരനിരകള്‍ മാത്രം അണിനിരന്ന ബാംഗ്ലൂര്‍ ഡെയ്സ് ആണ് മികച്ച മൂന്നാമത്തെ ചിത്രം. പുതുമയേറിയ പ്രമേയവും മികച്ച അവതരണ ശൈലിയും ഈ ചിത്രത്തിനെ വേറിട്ട്‌ നിരത്തുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് മമ്മുട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച വര്‍ഷം ഒരു നല്ല ചിത്രത്തിന് ഉദാഹരണമാണ്. വര്‍ഷം നല്ല ചിത്രങ്ങളില്‍ നാലാം സ്ഥാനം കയ്യടക്കി. അമല്‍ നീരദ് എന്ന സംവിധായകന്റെ മികവ് തെളിയിച്ച സിനിമയായിരുന്നു ഇയ്യോബിന്റെ പുസ്തകം. പ്രേക്ഷകര്‍ ഇതുവരെ കണ്ടുമടുത്ത ശൈലിയില്‍ നിന്നുമുള്ള ഒരു വ്യത്യാസം മാത്രംകൊണ്ട് ചിത്രത്തിന്റെ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞു. അതിനാല്‍ തന്നെ 2014ലെ മികച്ച അഞ്ചാമത്തെ ചിത്രമായി ഇയ്യോബിന്റെ പുസ്തകത്തെ കണക്കാക്കാം..