വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , ഫേസ്ബുക്കിലേക്ക് ആളെ എടുക്കുന്നു.!

  186

  new

  ഫേസ്ബുക്ക് നിങ്ങളെ വിളിക്കുന്നു…47 തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ഫേസ്ബുക്ക് ക്ഷണിച്ചിരിക്കുന്നത്.! അതില്‍ 21 എണ്ണവും ഇന്ത്യയിലാണ്.! ഹൈദരാബാദില്‍ 13, മുംെബെയില്‍ ആറ്, ദില്ലിയില്‍ രണ്ട് എന്നിങ്ങനെയാണ് ഇന്ത്യയിലെ ഒഴിവുകള്‍.

  ‘ഫെയ്‌സ് ബുക്ക് ജോബ്‌സ്’ എന്ന്‌ സര്‍ച്ച് ചെയ്താല്‍ ഈ ജോലികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പലതിന്റെയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദവും പ്ലസ്ടുവും ഒക്കെയാണ്. ചിലതിലെല്ലാം നിയമനം താത്കാലികാടിസ്ഥാനത്തിലാണ്.

  ഇതില്‍ പോളിസി മാനേജ്‌മെന്റ് തസ്തികയിലേക്ക് യോഗ്യതയായി പറഞ്ഞിട്ടുള്ളത് അണ്ടര്‍ ഗ്രാജ്വേഷനാണ്. അതായത് ഇവിടത്തെ പ്ലസ്ടു യോഗ്യത മാത്രം.

  ഫെയ്‌സ് ബുക്കിനോടുള്ള അദമ്യമായ സ്‌നേഹമാണ് വേണ്ട യോഗ്യതകളില്‍ പ്രധാനം. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചുമുള്ള അറിവ് അധികയോഗ്യതയായി പരിഗണിക്കും. എഴുത്ത്, ഗവേഷണം, ആശയവിനിമയം എന്നിവയില്‍ നല്ല പ്രാവീണ്യം വേണം. മാനേജര്‍, സേഫ്റ്റി മാനേജര്‍, സ്‌പെഷലിസ്റ്റ് തുടങ്ങി 13 തസ്തികകളിലാണ് ഫെയ്‌സ് ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ ഒഴിവുള്ളത്. സോഫ്റ്റ് വെയര്‍, റിക്രൂട്ടിങ്, നിയമം എന്നീ വിഭാഗങ്ങളിലും ഒഴിവുകള്‍ ഉണ്ട്.

  പോളിസി അനലിസ്റ്റിന്റെ തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത രാഷ്ട്രമീമാംസ, അന്താരാഷ്ട്ര ബന്ധങ്ങള്‍, നയപഠനം എന്നിവയിലേതിലെങ്കിലുമുള്ള ബിരുദമാണ്. ഗവേഷണം, നയരൂപവത്കരണം എന്നിവയില്‍ എതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
  ഹൈദരാബാദ് ഓഫീസിനു കീഴില്‍ ക്ഷണിച്ചിട്ടുള്ള അപേക്ഷകള്‍ എല്ലാം അതത് മേഖലകളില്‍ പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നതാണ്. കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ് മാനേജര്‍, സേഫ്റ്റി മാനേജര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. ‘