വായിക്കാനും എഴുതാനും അറിയാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ; ഇന്‍ക്രഡിബിള്‍ ഇന്ത്യയ്ക്ക് ഇതെന്തുപറ്റി?

254

IndiaClassroom

ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന 25 ശതമാനം വിദ്യാര്‍ഥികള്ക്കും രണ്ടാം ക്ലാസുകാരുടെ പുസ്തകം വായിക്കാനോ ആ ലെവലിലുള്ള കണക്കുകള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും അസെര്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

വായിക്കാനുള്ള കുട്ടികളുടെ കഴിവ് വളരെ താഴെയാണെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി യാതൊരു വളര്‍ച്ചയും ഇല്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മാതൃഭാഷയിലും, ഇംഗ്ലീഷിലും വിദ്യാര്‍ഥികള്‍ബുദ്ധിമുട്ടുന്നുണ്ട്.

2009 ല്‍ 60 ശതമാനം എട്ടാം ക്ലാസുകാര്‍ സിമ്പിള്‍ ഇംഗ്ലീഷ് വാക്യങ്ങള്‍ വായിച്ചിരുവെങ്കില്‍ ഇന്നത് കേവലം 47 ശതമാനം മാത്രമാണ്. ഭാഷയില്‍ മാത്രമല്ല, കണക്കിലും വിദ്യാര്‍ഥികള്‍ പിറകിലാണ്.ഇരട്ട സംഖ്യകളുടെവ്യവകലനം പോലും നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അറിയില്ല. 2010 ല്‍ 57.7% നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ തെറ്റാതെ കുറച്ചിരുന്നുവെങ്കില്‍ ഇന്നത് 40.3% മാണ്.

96 ശതമാനം ഇന്ത്യന്‍ കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിന് എത്തുന്നുണ്ടെങ്കിലും, ഗ്രാമീണ വിദ്യാര്‍ഥികള്‍ പ്രവ്റ്റ് സ്‌കൂളുകളിലേക്കാണ് പോകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കാലങ്ങളേക്കാളും സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തില്‍ പകുതിയിലധികം വിദ്യാര്‍ഥികളും പ്രൈവറ്റ് സ്‌കൂളുകളെയാണ് ആശ്രയിക്കുന്നതെന്നും അസെര്‍ പറയുന്നു

Advertisements