Auto
വായുവില്‍ നിന്ന് പെട്രോള്‍
ബ്രിട്ടനിലെ ഒരു ചെറുകിട കമ്പനി അന്തരീക്ഷ വായുവും വെള്ളവും ഉപയോഗിച്ച് പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യ കണ്ടു പിടിച്ചതായി അവകാശപെടുന്നു. ഇങ്ങനെ പെട്രോള്‍ ഉണ്ടാക്കുന്നതിനു വന്‍ തോതില്‍ കറന്റ് ചിലവാകുന്നത് കൊണ്ട് ഈ ടെക്നോളജി കൊണ്ട് പ്രയോജനം ഉണ്ടാകുമോ എന്നാ കര്യത്തില്‍ സംശയമാണ്.
91 total views

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡും വെള്ളം വിഘടിച്ചുണ്ടാകുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്ധനത്തിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ടിലെ എയര്‍ ഫ്യൂവല്‍ സിന്തിക്കേഷന് എന്ന കമ്പനി ലണ്ടന്‍ എഞ്ചിനീയറിംഗ് സമ്മേളനത്തിലാണ് ഇ വിദ്യ അവതരിപ്പിച്ചത്.
ലളിതമായ ഒരു രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷ വായു വിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വേര്‍തിരിച്ചു എടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ച് വെള്ളത്തിലെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും സംയോജിപിച്ചു മെഥനോള്‍ ഉണ്ടാക്കും. മെഥനോളിനെ ഒരു ഗ്യാസൊലിന്‍ ഫ്യുവല്‍ റിയാക്ടറിലൂടെ കടത്തിവിട്ടാല്‍ ഏറെ കുറെ പെട്രോളിന് സമാനമായ ഒരു ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം.
പക്ഷെ ഇതു വ്യവസായിക അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പറ്റുമോ എന്ന് കണ്ടു അറിയണം.
92 total views, 1 views today