വായുശല്ല്യത്തിന് ( ഗ്യാസ് ട്രബിള്‍) പവനമുക്താസനം

571

Pavanamuktasana

ദഹനേന്ദ്രിയവ്യൂഹത്തിന്റെ ആരോഗ്യത്തിനും അതുവഴി സമ്പൂര്‍ണ ആരോഗ്യത്തിനും സഹായിക്കുന്ന അനേകം യോഗാസനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പവനമുക്താസനം.പവനമുക്താസനം ദഹനേന്ദ്രിയവ്യൂഹത്തിന്റെ തരംഗ ചലനത്തെ ഉത്തേജിപ്പിക്കുക വഴി ഗ്യാസിനെ പുറന്തള്ളളുകയും ഉദരഭാഗത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ചു ദഹനബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പവനമുക്താസനം ചെയ്യേണ്ട വിധം :

1 ) കൈകള്‍ ശരീരത്തോട് ചേര്‍ത്തും കാലുകള്‍ പരസ്പരം ചേര്‍ത്തും മലര്‍ന്നു കിടക്കുക.

2 ) ശ്വാസം അകത്തേക്കെടുത്ത് കൊണ്ട് കാല്‍മുട്ടുകള്‍ കൈകള്‍കൊണ്ട് പിടിച്ചു തുടഭാഗം വയറിനോട് ചേര്‍ക്കുകയും തല ഉയര്‍ത്തി താടി കാല്‍മുട്ടുകളില്‍ തൊടുകയും ചെയ്യുക.

3 ) ശ്വാസം വിട്ടുകൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് വരുക.

ശ്രദ്ധിക്കുക: യോഗാസനങ്ങള്‍ വെറുംവയറ്റില്‍ അഥവാ ഭക്ഷണത്തിനു 2 അല്ലെങ്കില്‍ 3 മണിക്കൂറിനുശേഷം മാത്രം ചെയ്യുക.

Advertisements