വായ്നാറ്റം അകറ്റാന്‍ 5 വഴികള്‍..

345

guy-smelling-bad-breath
വായ്‌നാറ്റം എന്ന പ്രശ്‌നം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ..? മറ്റുള്ളവരോട് സംസാരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ..? വായനാട്ടം ആണ് നിങ്ങളുടെ വില്ലനെങ്കില്‍, ഇനി അത് മറന്നേക്കൂ.. വായനാട്ടം അകറ്റാന്‍ 5 എളുപ്പ മാര്‍ഗ്ഗങ്ങള്‍ ഇതാ..

1. ആഹാര ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ഇതിനു പുറമെ വായ്‌നാറ്റം അകറ്റാന്‍ ഇവ വളരെ നല്ലതാണ്. ഇവ ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും.

2. ശ്വാസത്തിന് പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ പ്രധാന ചേരുവ പുതിന ആണ്. വിഭവങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പുതിന നിങ്ങളുടെ ശ്വാസത്തിന് വളരെ വേഗം പുതുമണം നല്‍കും . ഏതാനം പുതിന ഇലകള്‍ ചവയ്ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക.

3. ഭക്ഷണത്തിന് മണവും രുചിയും ലഭിക്കാന്‍ ഗ്രാമ്പു ഉപയോഗിക്കും. പല്ല്‌വേദനയ്ക്കുള്ള മരുന്നായി കാലങ്ങളായി ഉപയോഗിക്കുന്ന ഗ്രാമ്പു ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ്. വായ്‌നാറ്റം അകറ്റാന്‍ ഇവയ്ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

4. കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്‌നാറ്റം അകറ്റാനുള്ള ഗുണമുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിയ്ക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷ് ആയും ഉപയോഗിക്കാം.

5. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്ക്ക് ചായ കുടിക്കുന്നത് വളരെ നല്ലതാണ്.