Untitled-1

വാര്‍ത്ത‍ അവതരണത്തിനിടെ അവതാരിക ലൈവ് ആയി ചീത്ത വാക്ക് ഉപയോഗിക്കയും തുടര്‍ന്ന് ലൈവ് ആയി തന്നെ രാജി വയ്ക്കുകയും ചെയ്തു.

ഒരു ലോക്കല്‍ ചാനലിലെ അവതാരിക ആയ ചാര്‍ലോ ഗ്രീന്‍ ആണ് ആള്‍ക്കാരെയും ചാനല്‍ അധികൃതരെയും ഒരേപോലെ ഞെട്ടിച്ചത്. ഗന്ജ നിയമവിധേയമാക്കണം എന്ന വാര്‍ത്ത വായനയുടെ ഒടുവില്‍ ആണ് ചര്‍ലോ തെറി വാക്ക് ഉപയോഗിച്ചത്. തന്‍റെ മുഴവന്‍ സമയവും ഗന്ജ നിയമ വിധേയമാക്കാന്‍ വേണ്ടി പോരാടാനാണ് ചര്‍ലോ തന്‍റെ ജോലി ഉപേക്ഷിച്ചത്. അത് പുതുമയുള്ള കാര്യമൊന്നുമല്ല അല്ലെ? എന്നാല്‍ ഈ രീതിയില്‍ ഉപേക്ഷിക്കും എന്ന് ഗന്ജ അടിച്ചു കിറുങ്ങി ഇരിക്കുന്നവന്‍ പോലും ചിന്തിച്ചു കാണില്ല.

അലാസ്ക കാനാബിസ് ക്ലബ് ഉടമസ്തയായ താന്‍ ഇനി തൊട്ടു മുഴവന്‍ സമയവും ഗന്ജ നിയമപരമാക്കാന്‍ പോരാടുമെന്നും അതിനാല്‍ തന്‍ ഈ ജോലി ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിനു ശേഷമാണു ആള്‍ക്കാരെ ഞെട്ടിച്ച ചീത്തവിളി ഉണ്ടായത്. എന്തായാലും ഉടനെ തന്നെ ചാനല്‍ അധികൃതര്‍ കാണികളോട് മാപ്പ് അപേക്ഷിച്ച് കൊണ്ടുള്ള പോസ്റ്റ്‌ ചാനലിന്റെ വെബ്‌ സൈറ്റില്‍ ഇട്ടു.അതില്‍ തന്നെ ആ അവതാരികയെ പുറത്താക്കി എന്നും പറയുന്നു. ആ രസകരമായ രാജി വയ്ക്കല്‍ ഒന്ന് കണ്ടു നോക്കു..

You May Also Like

മലഞ്ചെരുവില്‍ കൂളായി ലോറിയോടിക്കുന്ന ഇന്ത്യന്‍ ഡ്രൈവറുടെ യൂട്യൂബ് വീഡിയോ ഹിറ്റാകുന്നു

ഇങ്ങനെ ഒരു ഡ്രൈവിംഗ് ഈ കക്ഷിക്ക് മാത്രമേ നടക്കൂ. ഒരടി തെറ്റിയാല്‍ പിറകില്‍ കല്ല്‌ വെച്ച് തരുന്ന രണ്ടു ജീവനുകളെയും കൊണ്ട് നൂറു കണക്കിന് അടി താഴ്ചയുള്ള ഗര്‍ത്തങ്ങള്‍. അത് വകവെക്കാതെയുള്ള ഡ്രൈവിംഗ്. ഇന്ത്യയുടെ പര്‍വ്വത നിരകള്‍ അടങ്ങിയ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിന്നാണ് വീഡിയോ ഷൂട്ട്‌ ചെയ്തതെന്ന് സംശയിക്കുന്നു.

ഡാന്‍സ് മനപൂര്‍വ്വം തെറ്റിച്ചാല്‍ എങ്ങനിരിക്കും: നിങ്ങള്‍ ചിരിച്ചു മണ്ണ് കപ്പും

ഒരു ഡാന്‍സ് എന്നതിനുപരി കാണികളെ ചിരിപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത ഒരു കിടിലം ബാലറ്റ് തന്നെയാണിത്..!!!

തന്‍റെ 1000 മത് വീഡിയോയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം ??? വീഡിയോ …

വീഡിയോയില്‍ ഒളിഞ്ഞിരുന്നൊരു രഹസ്യം കാണുന്നവരെ അമ്പരപ്പെടുത്തും എന്നതില്‍ സംശയമില്ല. വീഡിയോ കണ്ടു നോക്കൂ…

ലോകത്തിന് എന്നും അത്ഭുതമായി ഒഴുകുന്ന ഗ്രാമങ്ങള്‍ – ചിത്രങ്ങളിലൂടെ..

കാറോ ബസ്സോ പിടിച്ചു ഈ ഗ്രാമത്തില്‍ എത്തിച്ചേരാമെന്ന്‍ ആരും വിചാരിക്കണ്ട. വള്ളം തന്നെ ശരണം.. ഇറാക്കിലെ…