വാര്‍ത്ത‍ വായിക്കവേ ഭൂചലനം; അവതാരകര്‍ ന്യൂസ്‌ ഡെസ്കിനടിയില്‍ കയറി ഒളിച്ചു – വീഡിയോ !

156

01

അമേരിക്കയിലെ ലോസാഞ്ചലസില്‍ ഭൂചലനം ഉണ്ടായ വാര്‍ത്ത‍ നിങ്ങളില്‍ പലരും അറിഞ്ഞു വരുന്നതെ ഉണ്ടാവൂ. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കെട്ടിടങ്ങള്‍ക്കോ വീടുകള്‍ക്കോ അപകടമോ ഉണ്ടായിട്ടില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വെളിപ്പെടുത്തി. അതിനിടെ ലൊസാഞ്ചലസ്‌ ചാനലായ കെടിഎല്‍എയുടെ അവതാരകര്‍ വാര്‍ത്ത‍ വായിക്കുന്നതിനിടെ നടന്ന ഭൂചലനം ലൈവായി ലോകമാകെ കണ്ടു. ഭൂചലനം ഉണ്ടായ ഉടനെ വാര്‍ത്ത‍ വായിക്കുന്ന ക്രിസ് ഷാബുള്‍ ഞെട്ടുന്നതും പേടിച്ചു വിറച്ചു കൂടെയുള്ള അവതാരകയുടെ കൂടെ ഡെസ്കിനടിയില്‍ പോയി ഒളിക്കുന്നതും വീഡിയോയില്‍ കാണാം.

02

പിറകിലെ ടിവിയും മറ്റും ശക്തിയായി കുലുങ്ങുന്നതും വീഡിയോയില്‍ കാണാം. വെസ്റ്വുഡിനു വടക്കുഭാഗത്തായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മേഖലയില്‍ ശക്തിയായ ചലനമുണ്ടായതായി ജിയോളജിക്കല്‍ സര്‍വേയുടെ ഓണ്‍ലൈന്‍ ഭൂപടത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു. സാന്‍ ഫെര്‍ണാണ്ടോ വാലി മുതല്‍ ലോങ്ങ്‌ ബീച്ച് വരെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്‌ ഉണ്ട്.

സംഭവ സമയത്തെ തന്റെ ചിത്രങ്ങള്‍ ക്രിസ് തന്നെ തന്റെ ട്വിറ്റെര്‍ പ്രൊഫൈലിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.