വാര്‍ത്ത എന്ന് പറഞ്ഞാല്‍ എന്താ ?

0
162

1പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വാര്‍ത്ത അഥവാ ന്യൂസ് എന്താണ് എന്ന് അധ്യാപകന്‍ ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി പറയാന്‍ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. പക്ഷെ പില്‍കാലത്ത് അത് നഷ്ടപെട്ടു. ആദ്യം ന്യൂസ് എന്നാല്‍ പരസ്യം കഴിഞ്ഞു ബാക്കി ഭാഗം പൂരിപ്പിക്കാന്‍ ഉള്ള ഒന്ന് എന്ന രീതിയിലേക്ക് മാറി. പക്ഷെ പത്ര മാധ്യമങ്ങള്‍ക്കുമേല്‍ ദ്രിശ്യ മാധ്യമങ്ങല്‍ അധികാരം സ്ഥാപിച്ചപ്പോള്‍ വാര്ത്തയുടെ അര്ത്ഥം പിന്നെയും മാറി.

എല്ലാവരും ഫ്‌ലാഷ് ന്യൂസ് നോക്കി നടപ്പായി. ഒരാള്‍ തുമ്മിയാല്‍ പോലും അത് വാര്‍ത്തയായി, ചര്ച്ചയായി ഇത് മുതലെടുത്ത് പലരും കേമന്മാരും ആയി. വാര്‍ത്തകള്‍ കിട്ടാതെ വരുമ്പോള്‍ സ്വയം വാര്‍ത്തകള്‍ മേനഞ്ഞെടുക്കുന്നതുമൂലം ന്യൂസ് എന്ന വാക്കിന്റെ വിശ്വാസ്യത നഷ്ടപെട്ടു. സമൂഹത്തില്‍ വിവാദം ഉണ്ടാക്കുന്നതെന്തോ അതാണ് വാര്ത്ത എന്ന അവസ്ഥയില്‍ എത്തി. വാര്ത്തയുടെ മരണത്തെ ഫ്‌ലാഷ് ന്യൂസ് ആക്കുന്ന കാലം വിദൂരമല്ല എന്ന അവസ്ഥയില്‍ തന്നെ ഞാന്‍ ചോദിക്കുന്നു ഈ ന്യൂസ് എന്ന് പറഞ്ഞാല്‍ എന്താ?