Featured
വാറണ്ടിയും ഗാരണ്ടിയും തമ്മിലുള്ള വിത്യാസം
നമ്മള് പലരും വല്ല ഇലക്ട്രോണിക്സ് ഉല്പന്നങ്ങളും വാങ്ങുമ്പോള്‍ ആദ്യമേ ചോദിക്കുന്ന കാര്യമാണ് വാറണ്ടി എത്ര ഗാരണ്ടി എത്ര എന്നൊക്കെ. എന്നാല്‍ പലര്‍ക്കും ഇത് എന്താണെന്നോ ഇത് രണ്ടും തമ്മിലുള്ള വിത്യാസം എന്താണന്നോ അറിയില്ല എന്നതാണ് സത്യം. ഇതറിയാതെ, ഹോ.. മൂന്ന് വര്‍ഷം വാരണ്ടിയുണ്ടല്ലോ, അല്ലെങ്കില്‍ ഗാരണ്ടി ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞായിരിക്കും നമ്മള് സാധനങ്ങള്‍ വാങ്ങുക. എന്നാല്‍ പിന്നീട് അതിലേക്കു തിരിഞ്ഞു നോക്കാറില്ല ആരും. ഗാരണ്ടി, വാറണ്ടി കാര്‍ഡ് സൂക്ഷിക്കാതെ അബദ്ധത്തില്‍ പെടുന്നതായിരിക്കും പലരും. ഇങ്ങനെയൊക്കെ സംഭവിക്കുന്ന സ്ഥിതിക്ക് ഇവ രണ്ടും എന്താണെന്നും അവ തമ്മിലെ വിത്യാസം എന്താണെന്നും നമുക്ക് നോക്കാം.
191 total views

എന്താണ് ഗാരണ്ടി
നമ്മള് വാങ്ങുന്ന സാധനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ആ ഉല്പന്നം അല്ലെങ്കില്‍ സാധനം പൂര്‍ണമായും മാറ്റി തരും എന്ന് നിര്‍മ്മാതാവോ വില്പനക്കാരനോ നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണ് ഗാരണ്ടി. നിലവില്‍ വളരെ അപൂര്‍വമായേ കമ്പനികള്‍ ഗാരണ്ടി നല്കാറുളളു. സാധാരണ ഗതിയില്‍ ഉല്പന്നം മാറ്റി നല്കുമെന്നല്ലാതെ പണം മടക്കി നല്‍കാറുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഉല്പന്നം നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ പണം മടക്കി തരുന്ന മണിബാക്ക് ഗാരണ്ടിയും ലഭിക്കാറുണ്ട്.
പെന്‍ ഡ്രൈവ് പോലെയുള്ള ചില ചെറിയ ഉല്പന്നങ്ങള് മാത്രമാണ് ഇപ്പോള്‍ ഗാരണ്ടി കൊടുക്കാറുള്ളത്.
എന്താണ് വാറണ്ടി
നമ്മള് വാങ്ങുന്ന സാധനത്തിന് അല്ലെങ്കില്‍ ഉത്പന്നത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സൌജന്യമായി സര്‍വിസ് ചെയ്യുമെന്നാണ് വാറണ്ടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് എല്ലാ കമ്പനികളും അവരുടെ നിബന്ധനകള്‍ കൂടി ചേര്‍ത്ത് ലിമിറ്റഡ് വാരന്റിയാണ് നല്‍കാറ്. ഇതുവഴി ഉല്പന്നത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഒരുപോലെ വാറണ്ടി ലഭിക്കണമെന്നില്ല. അതുപോലെ ചിലപ്പോള്‍ നിങ്ങള്‍ സ്പെയര്‍ പാര്‍ട്സിനു പണം നല്‍കേണ്ടി വരും. സര്‍വിസ് മാത്രമേ സൌജന്യമായിരിക്കും. അതുപോലെ എല്ലാ തകരാരുകള്‍ക്കും വാറണ്ടി കവര്‍ ചെയ്യില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇടിമിന്നലോ വഴിയുണ്ടാകുന്ന തകരാറുകള്‍ വാരണ്ടിയുടെ പരിധിയില്‍ വരില്ല. ചെറിയ പണം നല്കി വാറണ്ടി ദീര്‍ഘിപ്പിക്കുന്നതിനുള്ള സൌകര്യവും ചില കമ്പനികള്‍ നല്കി വരുന്നുണ്ട്.
പ്രധാനമായും വാറണ്ടി കിട്ടാതെ മടങ്ങി വരാറുള്ളത് ഇടിമിന്നല്‍ ഏറ്റു തകരാര്‍ ആയ ഇലക്ട്രോണിക്സ് ഉലപ്ന്നങ്ങള് ആയിരിക്കും.
ഇവയൊക്കെയാണ് ബേസിക് ആയി അറിയേണ്ട കാര്യങ്ങള്‍. ഇനി മുതല്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍പേ തന്നെ സംഗതി വാരണ്ടിയാണോ ഗ്യരണ്ടിയാണോ എന്നൊക്കെ ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കുക. അതും എത്ര വര്‍ഷമാണ് നല്‍കുന്നത്, എന്തിനൊക്കെ കിട്ടും എന്നിവയും.
192 total views, 1 views today