വാഴപ്പഴത്തിന്റെ നിങ്ങള്‍ക്കറിയാത്ത ഗുണഗണങ്ങള്‍..

0
183

Untitled-1

മലയാളികളുടെ ഇഷ്ട ഫലമായ പഴം കഴിക്കാന്‍ ഇതാ വൈദ്യലോകം പറഞ്ഞുതരുന്ന 5 കാരണങ്ങള്‍..

1. ഒരു കുപ്പി ബൂസ്റ്റിനുപകരം ഒരുകിലോ പഴം

[one_half][ads2][/one_half]

മുന്നൂറും നാന്നൂറും കൊടുത്തു ബൂസ്റ്റും ബോന്‍വിറ്റയും വാങ്ങി കഴിക്കരുത്. പകരം 50 രൂപ കൊടുത്ത് ഒരു കിലോ പഴം വാങ്ങി കഴിക്കു. മേല്പറഞ്ഞ 2 എനര്‍ജി ഡ്രിങ്ക് തരുന്നതിനെക്കാള്‍ ഉന്മേഷവും ഉണര്‍വ്വും പഴം തരും. മാത്രവുമല്ല വാറ്റ് എന്നും സെയില്‍സ് ടാക്സ് എന്നും പറഞ്ഞു നമ്മുടെ പോക്കറ്റ്‌ കാലിയാക്കുകയുമില്ല. പഴത്തില്‍ ഏതൊരു എനര്‍ജി ഡ്രിങ്കിനെകാട്ടിലും പോക്ഷകവും പ്രോട്ടീന്‍സും തരുന്നു.

2. പഴം നമ്മുടെ ഉപാപചയ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

ഉപാപചയം എന്നൊക്കെ വായിച്ച്ഞെട്ടണ്ട നമ്മുടെ മെറ്റബോളിസത്തെ കുറിച്ചാണ് പറഞ്ഞത്. പഴം നമ്മുടെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ത്വരിതപെടുത്തുന്നു. മാത്രവുമല്ല കല്ലുതിന്നാലും അതിനെ ദഹിപ്പിക്കാനുള്ള ശക്തി പഴം നമ്മുടെ ദഹനേന്ത്രിയതിന് കൊടുക്കും

3. പഴം രക്തസമ്മര്‍ദം കുറയ്ക്കും..

പഴത്തില്‍ സുലഭമായി കാണുന്ന പൊട്ടാസിയം നമ്മുടെ രക്ത സമ്മര്‍ദത്തെ ഗണ്യമായി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും എന്ന് അമേരിക്കയിലെ വിവരമുള്ള ഡോക്ടര്‍മാര്‍ പറയുന്നു. പഴത്തില്‍ നിന്നും ലഭിക്കുന്ന പൊട്ടാസിയം നമ്മുടെ രക്ത സമ്മര്‍ദത്തിനു കാരണമാക്കുന്ന സോഡിയത്തെ എതിര്‍ത്ത് തോല്പ്പിക്കുന്നതാണ് ഇതിനു കാരണം.

4. പഴം ദഹനപ്രക്രിയ വര്‍ദ്ധിപ്പിക്കും.

അമ്പരക്കേണ്ട, പഴം നമ്മുടെ ദഹനത്തിനും മറ്റും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ വളര്‍ത്തും. ഇത് നമ്മുടെ ദഹന ശക്തി വര്‍ധിപ്പിക്കുന്നു. മാത്രവുമല്ല ദഹനത്തിന് ശേഷമുള്ള പ്രക്രിയകള്‍ക്കും ഈ ബാക്ടീരിയ സഹായിക്കുന്നു

5. വയറുസംബന്ധമായ ഏതുരോഗത്തിനും പഴം മരുന്നാണ്.

വയറിളക്കമോ അല്ലെങ്കില്‍ ഗ്യാസോ അതുമല്ലെങ്കില്‍ വയറുവേദനയോ രോഗം ഏതുമായികൊള്ളട്ടെ പഴം എല്ലാത്തിനും ഉത്തമ ഔഷധം..!!!

Advertisements