വാഴയിലയുടെ അടിഭാഗം ഉപയോഗിക്കാത്തത് എന്തുകൊണ്ട്?

  201

  restaurantbanner4

  വാഴയിലയില്‍ വിളമ്പിയ സദ്യ നല്ല രുചിച്ചു രസിച്ചു കഴിക്കുന്ന നിങ്ങള്‍ എപ്പോഴെങ്കിലും എന്തുകൊണ്ടാണ് ആ ഇലയുടെ അടിവശം ഒരു പ്രവര്‍ത്തിക്കും ഉപയോഗിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

  പാത്രവും ചട്ടിയും കാലവുമൊക്കെ കൊണ്ട് നടന്നു ബുദ്ധിമുട്ടുന്നത് ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഇലകളില്‍ ഭക്ഷണം വിളമ്പി തുടങ്ങിയത്. പ്രത്യേകിച്ച് 10-12 കറികളുള്ള സദ്യയുമറ്റും. അതുകൂടാതെ തന്നെ വാഴയിലയില്‍ പൊതിഞ്ഞു ഉണ്ടാക്കുന്ന ഇലയപ്പവും പുട്ടും ഒക്കെ ദോഷരഹിതവും ആരോഗ്യകരവുമൊക്കെയാണ്. രോഗബാധിതനായ ഒരാള്‍ ഭക്ഷണം കഴിച്ച പാത്രത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പടരാമെങ്കിലും ഇലയില്‍ കഴിക്കുന്ന ഭക്ഷണത്തിന് ആ ഒരു പ്രശ്നമുണ്ടാകില്ല.

  ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് വാഴയിലയടക്കമുള്ള ഇലകളുടെ അടിഭാഗം നമ്മള്‍ ഒന്നിന്നും ഉപയോഗിക്കാത്തത്?

  ഇലകളാണ് സസ്യങ്ങളുടെ ആഹാരം പാചകം ചെയ്യുന്ന അടുക്കള. ഇലകളില്‍ ദിവസവും ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സസ്യത്തിന് ആവശ്യമില്ലാത്ത രാസപദാര്‍ത്ഥങ്ങളും വെള്ളവുമൊക്കെ ഇലകളില്‍ സ്തിഥി ചെയ്യുന്ന ചെറു സുഷിരങ്ങള്‍ വഴി അവര്‍ പുറത്തേക്കു തള്ളുന്നു. ഇങ്ങനെ പുറത്തേക്ക് തള്ളപ്പെടുന്നവ ഇലകളുടെ അടിഭാഗങ്ങളില്‍ പറ്റിപ്പിടിച്ചു ഇരിക്കുന്നു. ഇവ നമ്മള്‍ കഴിക്കുന്ന ഭക്ഷനങ്ങളുമായി കലര്‍ന്ന് നമ്മുടെ ശരീരത്തിന് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാതെയിരിക്കാനാണ് വാഴയിലയുടെ അടക്കമുള്ള ഇലകളുടെ അടിവശം ഭക്ഷണങ്ങള്‍ വിളമ്പാനും പൊതിയാനും  ഒന്നും ഉപയോഗിക്കാത്തത്.