വാവ സുരേഷിന് ഹാഫ് സെഞ്ച്വറി.

    Untitled-1

    കേരളത്തിന്റെ് നാഗരാജാവ് വാവ സുരേഷ് ഇന്നലെ അപൂര്‍വ്വമായ ഒരു നേട്ടം കൈവരിച്ചു. ഇന്നലെ വൈകിട്ട് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴിയില്‍ നിന്ന് പെണ്‍രാജവെമ്പാലയെ വാവ പിടികൂടിയപ്പോള്‍ അത് വാവ സുരേഷിന്റെ് കൈയിലെത്തിയ അന്‍പതാമതെ രാജവെമ്പാലയായിരുന്നു എന്ന പ്രത്യേകത ഉണ്ടായിരുന്നു. തന്റെ് ഒഫീഷ്യല്‍ വെരിഫൈഡ് ഫേസ്ബുക്ക് പേജിലൂടെ വാവ തന്നെയാണ് ഈ അപൂര്‍വ്വ നേട്ടത്തെ കുറിച്ച ലോകത്തെ അറിയിച്ചത്. പിടികൂടുമ്പോള്‍ മുപ്പത് കിലോ ഭാരം ഉണ്ടായിരുന്ന പെണ്‍രാജവെമ്പാല പെരുപാമ്പിനെ ഭക്ഷിച്ചിരിക്കുകയായിരുന്നു എന്നും അത് ശര്‍ദ്ധിച്ച് കഴിഞ്ഞപ്പോള്‍ തൂക്കം പത്തായി കുറഞ്ഞെന്നും വാവ പോസ്റ്റില്‍ പറയുന്നുണ്ട്.

    തിരുവനന്തപുരം സ്വദേശിയായ വാവ സുരേഷ് പന്ത്രണ്ടാം വയസ്സ് മുതലാണ് നാഗങ്ങളുമായി സഹവാസം ആരംഭിക്കുന്നത്. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ പിടികൂടിയ രാജവെമ്പാല കുഞ്ഞിനെ രഹസ്യമായി വീട്ടില്‍ കൊണ്ടു വന്ന സുരേഷ് അതിനെ ദിവസങ്ങളോളം സംരക്ഷിക്കുകയും അതിനെ കുറിച്ച് പഠിക്കുകയും ചെയ്തു കൊണ്ട് നാഗലോകത്തേക്ക് കടന്ന സുരേഷ് ഇത് വരെ 30,000ത്തോളം പാമ്പുകളെ പിടികൂടിയതായാണ് കണക്ക്. ഇതിനിടെ നിരവധി തവണ പാമ്പ് കടിയേറ്റ സുരേഷ് പലവട്ടം മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്.

    രണ്ട് തവണ വെന്റെിലേറ്ററില്‍ കിടന്നു നാല് തവണ ഐ.സി.യുവില്‍ അഡ്മിറ്റായി. 2012ല്‍ വനം വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ വനം വകുപ്പില്‍ ജോലി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും വാവ ആ ഓഫര്‍ തള്ളിക്കളഞ്ഞു. താന്‍ സര്‍ക്കാര്‍ ജോലി സ്വീകരിച്ചാല്‍ അത് തന്റെ് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സമാക്കുമെന്നാണ് ജോലി നിരസിക്കാന്‍ കാരണമായി വാവ പറഞ്ഞത്. പാമ്പുകളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന വാവ ആയിരത്തോളം പാമ്പിന്‍ മുട്ടകളാണ് ഇതിനുള്ളില്‍ സംരക്ഷിച്ച് വിരിയിച്ചിട്ടുള്ളത്.